Posted On
date_range Updated On
date_range സൗദിയുടെ സുരക്ഷാ നടപടികൾക്ക് തുർക്കിയുടെ പൂർണ പിന്തുണ; ഇറാൻ ആക്രമണത്തെ അപലപിച്ച് റജബ് ത്വയ്യിബ് ഉർദുഗാൻ
റിയാദ്: രാജ്യത്തിെൻറ സുരക്ഷയും പൗരന്മാരുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും തുർക്കിയുടെ പൂർണ പിന്തുണ പ്രഖ്യാപിച്ച് പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് തുർക്കിയ പ്രസിഡൻറ് തെൻറ നിലപാട് വ്യക്തമാക്കിയത്.
മേഖലയിൽ നിലനിൽക്കുന്ന സൈനിക മുന്നേറ്റങ്ങളെക്കുറിച്ചും പ്രാദേശിക-അന്തർദേശീയ സുരക്ഷയിൽ അവയുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു. സൗദിയെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച പ്രസിഡൻറ് ഉർദുഗാൻ, സൗദിയുടെ പരമാധികാരത്തെയും സ്ഥിരതയെയും ചോദ്യം ചെയ്യുന്ന ഏതൊരു നീക്കത്തെയും തുർക്കിയ തള്ളിക്കളയുന്നതായും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.