ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ആര്യാടൻ മുഹമ്മദ് അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തവർ
ആര്യാടൻ മുഹമ്മദിെൻറ രാഷ്ട്രീയ ജീവിതം പുതിയ തലമുറക്ക് മാതൃക: മലപ്പുറം ജില്ലാ ഒ.ഐ.സി.സി
ജിദ്ദ: ജനാധിപത്യ മൂല്യങ്ങളിലും മതേതര രാഷ്ട്രീയത്തിലും ഉറച്ചുനിന്ന് പൊതുപ്രവർത്തനത്തിന് സമർപ്പിതമായ ജീവിതം നയിച്ച മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിെൻറ ഓർമകൾ പ്രവാസി സമൂഹത്തിന് എന്നും പ്രചോദനവും പ്രസക്തവുമാണെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ലാകമ്മിറ്റി നാലാമത് ആര്യാടൻ മുഹമ്മദ് അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.
ജിദ്ദ ഷറഫിയ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം ജനശ്രീ കരുളായി ചെയർമാനും മണ്ഡലം കോൺഗ്രസ് സെക്രട്ടറിയുമായ കബീർ കരുളായി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സൈഫു വാഴയിൽ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ നേതാവ് മുസ്തഫ പെരുവള്ളൂർ, നാഷനൽ കമ്മിറ്റി ട്രഷറർ യാസിർ നായിഫ്, മുൻ ജിദ്ദ റീജനൽ സെക്രട്ടറി സക്കീർ എടവണ്ണ, നാസർ സൈൻ, പ്രിൻസാദ് കോഴിക്കോട് എന്നിവർ വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് സംസാരിച്ചു. ജില്ലാകമ്മിറ്റിയുടെ പുതിയ പ്രസിഡൻറായി തിരഞ്ഞെടുത്ത സൈഫു വാഴയിലിനെ നേതാക്കളും പ്രവർത്തകരും ഷാൾ അണിയിച്ച് ആദരിച്ചു. യു.എം. ഹുസ്സൈൻ മലപ്പുറം സ്വാഗതവും ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.