നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ജോ​സ് സ്ക​റി​യ​ക്ക് ‘മാ​സ്സ് ത​ബൂ​ക്ക്’ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ജോ​സ് സ്ക​റി​യ​ക്ക് ‘മാ​സ്സ് ത​ബൂ​ക്കി’െൻറ യാ​ത്ര​യ​യ​പ്പ്

ത​ബൂ​ക്ക്: മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മാ​സ്സ് ര​ക്ഷാ​ധി​കാ​രി സ​മി​തി​യം​ഗം ജോ​സ് സ്ക​റി​യ (സ്ക​റി​യ കെ. ​ആ​ൻ​റ​ണി)​ക്ക് ‘മാ​സ്സ് ത​ബൂ​ക്കി’െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ത​ബൂ​ക്ക് വി.​എ​ൽ.​എ​സ് അ​റീ​ന റി​സോ​ർ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് മാ​സ്സിെൻറ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. മാ​സ്സിെൻറ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ ജോ​സ് സ്ക​റി​യ ത​ബൂ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച വി​വി​ധ ക​ലാ-​കാ​യി​ക പ​രി​പാ​ടി​ക​ളി​ൽ നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ചി​രു​ന്നു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹം സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ശ്രീ​ക​ണ്ഠ​പു​രം ചെ​മ്പം​തൊ​ട്ടി സ്വ​ദേ​ശി​യാ​യ ജോ​സ് സ്ക​റി​യ യു​നൈ​റ്റ​ഡ് മോ​ട്ടോ​ർ​സ് ക​മ്പ​നി​യി​ൽ മെ​ക്കാ​നി​ക്ക​ൽ സൂ​പ്പ​ർ​വൈ​സ​റാ​യാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്.

ബി​നു​മോ​ൻ ബേ​ബി യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​സ്സ് ര​ക്ഷാ​ധി​കാ​രി സ​മി​തി​യം​ഗ​ങ്ങ​ളാ​യ ഫൈ​സ​ൽ നി​ല​മേ​ൽ, അ​ബ്ദു​റ​ഹീം ഭ​ര​ത​ന്നൂ​ർ, ഉ​ബൈ​സ് മു​സ്ത​ഫ, കെ.​പി. സ​ജി​ത്ത്, സ​ജി​ത ടീ​ച്ച​ർ, അ​ല്ലി ര​മേ​ശ്, പ്രി​ൻ​സ് ഫ്രാ​ൻ​സി​സ്, സെ​ൻ​സ​ൻ കു​ര്യാ​ക്കോ​സ്, ച​ന്ദ്ര​ശേ​ഖ​ര കു​റു​പ്പ്, വി​ശ്വ​ൻ പാ​ല​ക്കാ​ട്, മ​നോ​ജ് മ​മ്പാ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ്ര​വീ​ൺ പു​തി​യാ​ണ്ടി സ്വാ​ഗ​ത​വും മാ​ത്യു തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - jose Scaria's ‘Mass Tabuk’ farwell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.