ആ​ർ.​ഐ.​സി.​സി ദ​അ​വ സ​മ്മേ​ള​നം പ്ര​ചാ​ര​ണ ഉ​ദ്ഘാ​ട​നം വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി നി​ർ​വ​ഹി​ക്കു​ന്നു

ആ​ർ.​ഐ.​സി.​സി ദ​അ​വ സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ 30ന് ​റി​യാ​ദി​ൽ

റി​യാ​ദ്: ‘ഇ​സ്‌​ലാം നി​ർ​ഭ​യ​ത്വ​വും സ​മാ​ധാ​ന​വും’ എ​ന്ന പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ദി ദേ​ശീ​യ കാ​മ്പ​യി​െൻറ ഭാ​ഗ​മാ​യി ആ​ർ.​ഐ.​സി.​സി ദ​അ​വ സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ 30-ന്​ ​റി​യാ​ദി​ൽ ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​െൻറ പ്ര​ചാ​ര​ണ ഉ​ദ്ഘാ​ട​നം വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ആ​ർ.​ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​സ് എ​ട​വ​ണ്ണ, ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ലിം ക​ള​ക്ക​ര, മു​ഹ​മ്മ​ദ് അ​ലി മ​ണ്ണാ​ർ​ക്കാ​ട്, യാ​സ​ർ അ​റ​ഫാ​ത്ത്, റി​യാ​സ് ചൂ​രി​യോ​ട്, സു​ൽ​ഫി​ക്ക​ർ പാ​ല​ക്കാ​ഴി, ന​ബീ​ൽ പ​യ്യോ​ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ദ​അ​വ സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​മു​ഹ​മ്മ​ദ് കു​ട്ടി ക​ണ്ണി​യ​ൻ, റ​ഫീ​ഖ് സ​ല​ഫി തു​ട​ങ്ങി​യ​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ നി​ർ​വ​ഹി​ക്കും. കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​പ്രാ​യ​ക്കാ​ർ​ക്കു​മാ​യി പ്ര​ത്യേ​ക സെ​ഷ​നു​ക​ളും സ​മ്മേ​ള​ന​ത്തി​െൻറ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​മ്മേ​ള​ന പ്ര​ചാ​ര​ണാ​ർ​ഥം ഏ​രി​യ മീ​റ്റ്, വ​നി​താ സം​ഗ​മം, മ​ജ്‌​ലി​സു​ൽ ഇ​ൽ​മ്, കു​ടും​ബ സം​ഗ​മ​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. ര​ജി​സ്‌​ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി 0558834630, 0582071171 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - RICC Da'wah Conference to be held in Riyadh on October 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.