ഒ.ഐ.സി.സി കോഴിക്കോട് ജില്ലാകമ്മിറ്റി ‘ഇന്ദിരാജി സ്നേഹ ഭവനം’ പദ്ധതിയിൽ നിർമിക്കുന്ന നാലാമത്തെ വീടിെൻറ രൂപരേഖ വി.കെ. ശ്രീകണ്ഠൻ എം.പി പ്രകാശനം ചെയ്യുന്നു
ഇന്ദിരാജി സ്നേഹഭവനം: നാലാമത്തെ വീട് തിരുവമ്പാടി മണ്ഡലത്തിൽ നിർമിക്കും
റിയാദ്: ഒ.ഐ.സി.സി കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക് ഭവനം നിർമിച്ച് നൽകുന്ന ‘ഇന്ദിരാജി സ്നേഹ ഭവനം’ പദ്ധതിയുടെ ഭാഗമായുള്ള നാലാമത്തെ വീട് തിരുവമ്പാടി മണ്ഡലത്തിൽ നിർമിക്കും. കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലെയും അർഹരായ കുടുംബങ്ങളെ കണ്ടെത്തി അവർക്ക് വീടുകൾ ഒരുക്കി നൽകുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കി വരുന്നത്.
പദ്ധതിയുടെ ഭാഗമായി മുൻപ് നിർമിച്ച മൂന്ന് വീടുകളുടെ പ്രവൃത്തികൾ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് ഇതിനകം തന്നെ കൈമാറിയിട്ടുണ്ട്. നാലാമത്തെ വീടിെൻറ നിർമാണത്തിനായി തിരുവമ്പാടി മണ്ഡലത്തെ തെരഞ്ഞെടുത്തതിനെ തുടർന്ന്, വീടിെൻറ രൂപരേഖ പ്രകാശനം ബത്ഹ ഡി പാലസ് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠന് ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഒമർ ഷരീഫ് കൈമാറി.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലീം കളക്കര, നവാസ് വെള്ളിമാടുകുന്ന്, അബ്ദുൽ കരീം കൊടുവള്ളി, അശ്റഫ് മേച്ചേരി, മുഹമ്മദലി മണ്ണാർക്കാട്, ഷുക്കൂർ ആലുവ, ഷംനാദ് കരുനാഗപ്പള്ളി, സുരേഷ് ശങ്കർ, ജില്ലാ ഭാരവാഹികളായ ജംഷീദ് ചെറുവണ്ണൂർ, റഫീഖ് എരഞ്ഞിമാവ്, മജു സിവിൽ സ്റ്റേഷൻ, റിയാസ് ആസാദ്, സൻജീർ കോലിയോട്ട്, അബ്ദുൽ അസീസ്, സിദ്ധീഖ് പന്നിയങ്കര, ജോൺ കക്കയം, നാസർ മാവൂർ, മുജീബ് കൂടരഞ്ഞി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.