സൗ​ദി-​അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ വാ​ഷി​ങ്ട​ണി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ൾ

സ​മു​ദ്ര സു​ര​ക്ഷ​യും യ​മ​ൻ അ​വ​സ്ഥ​യും ച​ർ​ച്ച ചെ​യ്ത് സൗ​ദി, അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ

റി​യാ​ദ്: സ​മു​ദ്ര സു​ര​ക്ഷ​യും യ​മ​ൻ അ​വ​സ്ഥ​യും ച​ർ​ച്ച ചെ​യ്തു സൗ​ദി, അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ. അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​ടെ വാ​ഷി​ങ്ട​ണി​ൽ വെ​ച്ചാ​ണ് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.

പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ പ്ര​ധാ​ന സം​ഭ​വ​വി​കാ​സ​ങ്ങ​ളും പ്ര​ത്യേ​കി​ച്ച് മേ​ഖ​ല​യി​ലെ സു​ര​ക്ഷാ-​രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും യ​മ​നി​ലെ സ്ഥി​തി​ഗ​തി​ക​ളും അ​തി​നാ​യി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര ജ​ല​പാ​ത​ക​ളി​ലൂ​ടെ​യു​ള്ള വി​ശേ​ഷി​ച്ച് ഹോ​ർ​മു​സ്, ബാ​ബ് അ​ൽ​മ​ന്ദ​ബ് ക​ട​ലി​ടു​ക്കു​ക​ളി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​ത സു​ര​ക്ഷ​യും സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ​വും ഉ​റ​പ്പാ​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ഇ​രു​പ​ക്ഷ​വും ച​ർ​ച്ച ചെ​യ്തു. ഇ​ത് മേ​ഖ​ല​യു​ടെ സ്ഥി​ര​ത​ക്കും ആ​ഗോ​ള വാ​ണി​ജ്യ​ത്തി​ന്റെ​യും വി​ത​ര​ണ ശൃം​ഖ​ല​യു​ടെ​യും ത​ട​സ്സ​മി​ല്ലാ​ത്ത ഒ​ഴു​ക്കി​നും സം​ഭാ​വ​ന ന​ൽ​കു​മെ​ന്ന് വി​ല​യി​രു​ത്തി.

സൗ​ദി​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ ബ​ന്ധ​ങ്ങ​ളും ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ​ര​സ്പ​ര താ​ൽ​പ്പ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി അ​വ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു. പ​ര​സ്പ​ര താ​ൽ​പ്പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ സൗ​ദി അ​റേ​ബ്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ഏ​കോ​പ​ന​വും കൂ​ടി​യാ​ലോ​ച​ന​ക​ളും തു​ട​രേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ഇ​രു​പ​ക്ഷ​വും ഊ​ന്നി​പ്പ​റ​ഞ്ഞു.

പ്രാ​ദേ​ശി​ക പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കാ​നും സു​ര​ക്ഷ​യും സ​മാ​ധാ​ന​വും സ്ഥി​ര​ത​യും ശ​ക്തി​പ്പെ​ടു​ത്താ​നും ഇ​ത് അ​ത്യ​ന്താ പേ​ക്ഷി​ത​മാ​ണെ​ന്നും പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ലെ സൗ​ദി അം​ബാ​സ​ഡ​ർ അ​മീ​റ റീ​മ ബി​ന്ത് ബ​ന്ദ​ർ ബി​ൻ സു​ൽ​ത്താ​ൻ, ല​ബ​നീ​സ് കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്ടാ​വ് അ​മീ​ർ യ​സീ​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഫ​ർ​ഹാ​ൻ, രാ​ഷ്ട്രീ​യ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്ടാ​വ് അ​മീ​ർ മി​സ്ഹ​ബ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഫ​ർ​ഹാ​ൻ, ച​ർ​ച്ച​ക​ൾ​ക്കും സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്കാ​യു​ള്ള വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക ദൂ​ത​ൻ മ​നാ​ൽ റി​ദ്‍വാ​ൻ എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

Tags:    
News Summary - Saudi and US Foreign Ministers discuss maritime security and Yemen situation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.