Posted On
date_range Updated On
date_range സൗദിയിൽ തിരുവനന്തപുരം സ്വദേശി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
ഖുൻഫുദ: ഖുൻഫുദ ബന്ദര്‍മാളിനു പിറകിൽ നിർമാണം നടക്കുന്ന നാലുനില കെട്ടിടത്തിൽ നിന്ന് വീണ് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി രാജയ്യയാണ് (63) മരിച്ചത്. താല്‍ക്കാലി കോണിയില്‍ നിന്ന് ടൈല്‍സ് മുറിക്കുന്നതിനിടെ കാല്‍തെന്നി വീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്നര വർഷം മുമ്പാണ് നാട്ടിൽ നിന്ന് വന്നത്. ഇൗ മാസാവസാനം നാട്ടിൽ പോകാനിരിക്കയായിരുന്നു.
തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി ലില്ലി ബായിയാണ് ഭാര്യ. മക്കൾ: -നെഹരാജ്, നിവ്യാരാജ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി രാജയ്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഖുൻഫുദ പ്രവാസി അസോസിയേഷന്‍ ഭാരാവാഹികളായ, ഒമാനക്കുട്ടന്‍, ഫൈസല്‍ ബാബു, മുഹമ്മദ് അലി കുന്നുമ്മല്‍ എന്നിവര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കാൻ ഇടപെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.