സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതി എറണാകുളം ജില്ലതല കാമ്പയിൻ സനൂപ് മട്ടാഞ്ചേരിക്ക് നൽകി ചെയർമാൻ മുഹമ്മദലി ഓടക്കാലി ഉദ്ഘാടനം ചെയ്യുന്നു

കളമശ്ശേരി മെഡിക്കൽ കോളജ്​ ആശുപത്രിയിലെ ചികിത്സവീഴ്ച; ആരോഗ്യവകുപ്പ് അനാസ്ഥ അവസാനിപ്പിക്കണം

ദമ്മാം: കളമശ്ശേരി മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ നടന്ന ചികിത്സ പാളിച്ചകളില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാന്‍ ആരോഗ്യ വകുപ്പ് തയാറാകണമെന്ന് കെ.എം.സി.സി എറണാകുളം ജില്ല പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് വാര്‍ഡില്‍ നടന്ന രണ്ടു മരണങ്ങളില്‍ ബന്ധുക്കള്‍ ഉന്നയിച്ച ആശങ്ക ഭീതിജനകമാണ്.

ഓക്സിജന്‍ സിലിണ്ടര്‍ അഭാവം ചൂണ്ടിക്കാട്ടിയ ഡോ. നജ്മയെയും നഴ്​സ്​ ഗിരിജയേയും സമൂഹ മാധ്യമത്തില്‍ അപമാനിക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥ മാഫിയക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകണം. ചികിത്സയില്‍ കഴിഞ്ഞ രോഗിയുടെ ആഭരണങ്ങള്‍ നഷ്​ടപ്പെട്ടതായ പരാതി ആശുപത്രിയില്‍ സുരക്ഷാ വിഭാഗത്തി​െൻറ വീഴ്ച കൂടി അന്വേഷിക്കണമെന്നും ജില്ല ഭാരവാഹികള്‍ വ്യക്തമാക്കി. പ്രസിഡൻറ്​ മുസ്തഫ കമാൽ കോതമംഗലം യോഗത്തിൽ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാപദ്ധതി ജില്ലതല അംഗത്വ കാമ്പയി​ൻ ചെയർമാൻ മുഹമ്മദലി ഓടക്കാലി ബ്രോഷർ സനൂപ് മട്ടാഞ്ചേരിക്ക് നൽകി ഉദ്​ഘാടനം ചെയ്​തു.

സിറാജ് ആലുവ മെംബർഷിപ് കാമ്പയിൻ വിശദീകരണം നൽകി. സൈനുദ്ദീൻ ചേലക്കുളം, മുഹമ്മദ് ഷാ മുളവൂർ, അലി വടാട്ടുപാറ, അഡ്വ. നിജാസ് സൈനുദ്ദീൻ കൊച്ചി, റജീഷ് ഓടക്കാലി, അബ്​ദുസ്സലാം കുഴിവേലിപ്പടി എന്നിവർ സംസാരിച്ചു. അബ്​ദുൽ ഹമീദ് കുട്ടമശ്ശേരി ഖിറാഅത്ത് നടത്തി. ആക്​ടിങ്​ ജനറൽ സെക്രട്ടറി സാദിഖ് ഖാദർ സ്വാഗതവും ട്രഷറർ ഷിഹാജ് ഇബ്രാഹിം കവലയിൽ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.