റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഒരുക്കിയ സ്വീകരണ പരിപാടിയിൽ
റാഷിദ് സബാൻ സംസാരിക്കുന്നു
റിയാദ്: കൊടുവള്ളി മണ്ഡലം മുൻ എം.എസ്.എഫ് പ്രസിഡൻറും യുവ എഴുത്തുകാരനുമായ റാഷിദ് സബാന് റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.
മുസ്ലിം സമുദായത്തിെൻറ സാംസ്കാരിക അസ്തിത്വത്തെ തകർക്കാൻ അധിനിവേശ കാലത്ത് ബ്രിട്ടീഷുകാരും പോർച്ചുഗീസുകാരും ശ്രമിച്ചത് സാംസ്കാരിക ചിഹ്നങ്ങളെ തച്ചുടച്ചും എഴുത്തുകളിലൂടെയുമായിരുന്നെങ്കിൽ, പുതിയ ഫാഷിസ്റ്റ് കാലത്ത് മാധ്യമങ്ങളെയും തിരക്കഥകളെയും വാടകക്കെടുത്താണ് സമുദായത്തെ അരികുവൽക്കരിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ല പ്രസിഡൻറ് മുഹമ്മദ് സുഹൈൽ അധ്യക്ഷത വഹിച്ച ചടങ്ങ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, വൈസ് പ്രസിഡൻറ് ശാഫി തുവ്വൂർ, സെക്രട്ടറി ശമീർ പറമ്പത്ത് എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജാഫർ സാദിഖ് സ്വാഗതവും ട്രഷറർ റാഷിദ് ദയ നന്ദിയും പറഞ്ഞു.ജില്ല കെ.എം.സി.സി നേതാക്കളായ റഷീദ് പടിയങ്ങൽ, ഫൈസൽ പൂനൂർ, ഫൈസൽ വടകര, ഗഫൂർ എസ്റ്റേറ്റ്മുക്ക്, ഖാദർ കാരന്തൂർ, എൻ.കെ. മുഹമ്മദ്, മുജീബ് മൂത്താട്ട്, നാസർ കൊടിയത്തൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.