മരിച്ച കണ്ണൻതൊടി സുലൈമാെൻറ ആശ്രിതർക്കുള്ള കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതിക്ക് കീഴിലുള്ള മരണാനന്തര ആനുകൂല്യം പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലിംലീഗ് ഊരകം പഞ്ചായത്ത് ഭാരവാഹികൾക്ക് കൈമാറുന്നു
മക്ക: കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സാമൂഹിക സുരക്ഷ പദ്ധതിയിൽ കെ.എം.സി.സി മക്ക സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള ബത്ഹ ഖുറൈശ് ഏരിയ കമ്മിറ്റിക്ക് കീഴിൽ അംഗമായിരിക്കെ മരിച്ച കണ്ണൻതൊടി സുലൈമാെൻറ (മുനീർ) ആശ്രിതർക്കുള്ള മരണാനന്തര ആനുകൂല്യം കൈമാറി.
കെ.എം.സി.സി കേരളാ ട്രസ്റ്റിൽ നിന്നുള്ള ആറ് ലക്ഷം രൂപയുടെ ചെക്ക് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയിൽ നിന്ന് മുസ്ലിംലീഗ് ഊരകം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുള്ളൻ കുഞ്ഞാപ്പ, വാർഡ് നേതാക്കളായ വി.കെ. അമീർ, എം.കെ. റിയാസ് എന്നിവർ ചേർന്ന് ഫണ്ട് ഏറ്റുവാങ്ങി.
കെ.എം.സി.സി മക്ക ചെയർമാൻ സുലൈമാൻ മാളിയേക്കൽ, ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, വൈസ് പ്രസിഡൻറ് മുഹമ്മദ് മൗലവി, ഹറം ഏരിയ കമ്മിറ്റി നേതാക്കളായ കുഞ്ഞാണി, നൗഫൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.