ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ജുബൈൽ സംഘടിപ്പിച്ച
ഇഫ്താർ സംഗമം
ജുബൈൽ: റമദാൻ പകർന്നുനൽകുന്ന കാരുണ്യത്തിെൻറയും സാഹോദര്യത്തിെൻറയും ഉജ്ജ്വല സന്ദേശമുയർത്തി ജുബൈൽ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ, അനധ്യാപകർ തുടങ്ങി മുന്നൂറോളം പേർ ഒത്തുചേർന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങൾ ലോകത്തിന് മേൽ ആശങ്കയുടെ നിഴൽ വീഴ്ത്തുന്ന വർത്തമാനകാല സാഹചര്യത്തിൽ, പരസ്പര വിശ്വാസത്തിെൻറയും കരുതലിെൻറയും പ്രകാശമായി ഈ സംഗമം മാറി.
സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ ഡോ. ശ്രീനിവാസ്, കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഫക്രുദീൻ, രമേശ് ടാക്, മുഹമ്മദ് ഖലീഖ്, ഡോ. മുഹമ്മദ് അർഷാദ്, മേഖ, അഡ്വ. സ്വപ്നജ എന്നിവരും പ്രിൻസിപ്പൽ ഡോ. നിഷ മധുവും ഇഫ്താർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഏതൊരു പ്രതികൂല സാഹചര്യങ്ങളിലും ഐക്യത്തോടെയും ഒത്തൊരുമയോടെയും മുന്നോട്ട് നീങ്ങുന്ന ഒരു വലിയ കുടുംബമാണ് ജുബൈൽ ഇന്ത്യൻ സ്കൂൾ എന്ന് പ്രിൻസിപ്പൽ ഡോ. നിഷ മധു പറഞ്ഞു. ഇഫ്താർ സംഗമം മാറി വേറിട്ട അനുഭവമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.