കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി റു​വൈ​ദ യൂ​നി​റ്റ്​ ജ​ന​കീ​യ ഇ​ഫ്താ​ർ

കേ​ളി റു​വൈ​ദ യൂ​നി​റ്റ്​ ജ​ന​കീ​യ ഇ​ഫ്താ​ർ

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി മു​സാ​ഹ്മി​യ ഏ​രി​യ​യി​ലെ റു​വൈ​ദ യൂ​നി​റ്റ്​ ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദി​ൽ നി​ന്ന് 250 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള റു​വൈ​ദ ഗ്രാ​മ​ത്തി​ൽ വെ​ച്ച് ന​ട​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​ൽ സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളു​മ​ട​ക്കം മു​ന്നൂ​റി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി​യി​ൽ കേ​ളി പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കാ​ഹിം ചേ​ളാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മു​സാ​ഹ്മി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മു​സാ​ഹ്​​മി​യ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വി​വി​ധ യൂ​നി​റ്റ്​ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും ഇ​ഫ്താ​റി​ന്റെ വി​ജ​യ​ത്തി​നാ​യി രൂ​പ​വ​ത്ക​രി​ച്ച പ്ര​ത്യേ​ക സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. നാ​നാ​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഒ​ത്തു​ചേ​ർ​ന്ന ഇ​ഫ്താ​ർ സം​ഗ​മം പ്ര​ദേ​ശ​ത്തെ പ്ര​വാ​സി സ​മൂ​ഹ​ത്തി​െൻറ സ​ജീ​വ സാ​ന്നി​ധ്യം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.

Tags:    
News Summary - Kelly Ruwaida Unit Public Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.