ദവാദ്മി കെ.എം.സി.സി ഗ്രാൻഡ് ഇഫ്താർ സംഗമം
ദവാദ്മി: റമദാനിന്റെ ആത്മീയ ചൈതന്യം ഉൾക്കൊണ്ട് ദവാദ്മി ഏരിയ കെ.എം.സി.സി സംഘടിപ്പിച്ച സമൂഹ ഇഫ്താർ സംഗമം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വേദിയായി മാറി. സംഗമത്തിൽ നൂറുകണക്കിന് പ്രവാസികളാണ് പങ്കെടുത്തത്.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ റഊഫ് ഹുദവി, ഏരിയ സെക്രട്ടറി സൈനുദ്ദീൻ ചമ്രവട്ടം എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. റമദാൻ മുന്നോട്ടുവെക്കുന്ന സഹവർത്തിത്വത്തിന്റെ സന്ദേശം പ്രാവർത്തികമാക്കാൻ ഇത്തരം സംഗമങ്ങൾ അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ച നേതാക്കൾ ഓർമിപ്പിച്ചു. ജാലിയാത്ത് പ്രതിനിധി റഫീഖ് സലഫി ചടങ്ങിൽ ഇഫ്താർ സന്ദേശം നൽകി.
ദവാദ്മി കേളി കലാസാംസ്കാരിക വേദി നേതാക്കൾ, ഐ.സി.എഫ്. ഭാരവാഹികൾ എന്നിവർ സംഗമത്തിൽ സംബന്ധിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ദവാദ്മിയിലെ പ്രവാസി സമൂഹത്തിന് വലിയൊരു ആത്മീയ അനുഭവം സമ്മാനിച്ച ഇഫ്താർ സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും സംഘാടക സമിതി നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.