സുൽത്താൻ ഹൈതം ബിൻ താരിഖ്

മുജ്തബ ഖാംനഈയെ അഭിനന്ദിച്ച് സുൽത്താൻ

മസ്‌കത്ത്: ഇറാന്റെ പുതിയ പരമോന്നത നേതാവായി തെഞ്ഞെടുക്കപ്പെട്ട ആയത്തുല്ല മുജ്തബ ഖാംനഈയെ അഭിനന്ദിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. ഇറാനിലെ നേതൃചുമതലകൾ ഏറ്റെടുക്കുന്ന അദ്ദേഹത്തിന് എല്ലാ വിജയാശംസകളും നേരുന്നതായി സുൽത്താൻ അയച്ച അഭിനന്ദന സന്ദേശത്തിൽ അറിയിച്ചു.

ഇറാനിലെ വിദഗ്ധ സമിതി മുജ്തബ ഖാംനഈയെ രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുൽത്താന്റെ അഭിനന്ദന സന്ദേശം. അമേരിക്ക -ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ സുപ്രീം നേതാവ് അലി ഖാംനഈയുടെ പിന്‍ഗാമിയായാണ് മുജ്തബ ഖാംനഈ സ്ഥാനമേറ്റെടുത്തത്.

Tags:    
News Summary - Sultan congratulates mojtaba khamenei

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.