റിയാദ്: 2024 ഏപ്രിൽ 18ന് മുമ്പ് രജിസ്റ്റർ ചെയ്ത ട്രാഫിക് നിയമലംഘനങ്ങൾക്ക് 50 ശതമാനം ഇളവ് ലഭിക്കുന്ന ആനുകൂല്യം അടുത്ത മാസം 18 ന് അവസാനിക്കുമെന്ന് സൗദി ട്രാഫിക് വകുപ്പ് ഓർമപ്പെടുത്തി. സമയപരിധി അവസാനിച്ചാൽ ലംഘനങ്ങൾക്കുള്ള പിഴ പഴയ തുകയായി മാറും. നിയമലംഘകന് ഒറ്റയടിക്ക് പിഴ അടക്കാം അല്ലെങ്കിൽ ഓരോ ലംഘനത്തിനും പ്രത്യേകം പിഴ അടക്കാം. ട്രാഫിക് നിയമങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും അത് ട്രാഫിക് സുരക്ഷക്ക് വേണ്ടിയാണെന്നും അധികൃതർ കൂടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.