‘കാരുണ്യ സ്പർശം’ ഇഫ്താർ സംഗമത്തിൽനിന്ന്
ജുബൈൽ: റോയൽ കമീഷൻ മേഖലയിലെ ഡ്രൈവർമാരുടെ കൂട്ടായ്മയായ ‘കാരുണ്യ സ്പർശം’ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജുബൈൽ നജ്ദ് പാർക്കിൽ നടന്ന പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു. റമദാൻ ആത്മസംസ്കരണത്തിന്റെ മാസമാണെന്നും എല്ലാവരും ഒന്നിച്ചു മുന്നോട്ടുപോകേണ്ട കാലത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും സംഗമം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് റഫീഖ് പാനൂർ അധ്യക്ഷതവഹിച്ചു.
ജലീൽ പാലക്കാട്, നാസർ കണ്ണൂർ, ഷാഫി വളാഞ്ചേരി, സുബൈർ താമരശ്ശേരി, ഷംസു മഞ്ചേരി, ബാദുഷ കൊല്ലം, അൻസാർ വയനാട്, റിയാസ് പാലക്കാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.