മഴ: സൗദിയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

യാംബു: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയും ശീതക്കാറ്റും ഉണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പാശ്ചാത്തലത്തിൽ ജിദ്ദ, മക്ക, ഹാഇൽ, ഹഫർ അൽ ബാത്തിൻ, അൽ ഖസീം, താഇഫ് എന്നിവിടങ്ങിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് സൗദി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‍കൂളുകളിലെയും സർവ്വകലാശാലകളിലെയും വിദ്യാർഥികൾക്കും ജീവനക്കാർക്കും അവധി ബാധകമാകും. വിദ്യാർഥികൾക്കുള്ള ക്ലാസുകൾ 'മദ്‌റസതീ' എന്ന മന്ത്രാലയത്തിന്റെ പ്ലാറ്റ് ഫോം വഴി ഓൺ ലൈനായി നടക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അൽ ജമൂം,അൽ കാമിൽ, ബഹ്റ, ലൈത്ത് തുടങ്ങിയ പ്രദേശങ്ങളിലുള്ള സ്‌കൂളുകൾക്കും അവധിയായിരിക്കും.

രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഇടത്തരം മുതൽ കനത്ത മഴയും ശീതക്കാറ്റും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ചിലയിടങ്ങളിൽ മഴയോടൊപ്പം ആലിപ്പഴ വീഴ്ചയും മഞ്ഞു വീഴ്ചയും ഉണ്ടാകാനുള്ള സാധ്യതയും ദേശീയ കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Rain: Today holiday for educational institutions in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.