ശേഖർ തിവാരി, അലക്സ് ഫിലിപ്പ് ,
മുഹമ്മദ് അഫ്ദാൽ സാഹിർ
ജുബൈൽ: ടോസ്റ്റ് മാസ്റ്റർ ഇൻറർനാഷനൽ സ്ഥാപകൻ റാൽഫ് സ്മെഡ്ലിയുടെ നാമത്തിൽ ഏർപ്പെടുത്തിയ ‘സ്മെഡ്ലി ഡിസ്റ്റിങ്ഷ്ഡ് ഡിസ്ട്രിക്ട്’പുരസ്കാരം സൗദി ഡിസ്ട്രിക്ട് 79ന് ലഭിച്ചു. ആസ്ഥാനമായ അമേരിക്കയിലെ കൊളറോഡയിലാണ് പ്രഖ്യാപനം നടന്നത്.
2024 ജൂലൈ ഒന്ന് മുതൽ 2025 ജൂൺ 30 വരെ നടത്തിയ ഡിസ്ട്രിക്ടിന്റെ മികച്ച പ്രവർത്തന ഫലമായാണ് ഈ നേട്ടം. ശേഖർ തിവാരി (ഡിസ്ട്രിക്ട് ഡയറക്ടർ), മുഹമ്മദ് അഫ്ദാൽ സാഹിർ (പ്രോഗ്രാം ക്വാളിറ്റി ഡയറക്ടർ), അലക്സ് ഫിലിപ്പ് (ക്ലബ് ഗ്രോത്ത് ഡയറക്ടർ), 12 ഡിവിഷൻ ഡയറക്ടർമാർ, 40 ഏരിയ ഡയറക്ടർമാർ എന്നിവരാണ് പ്രവർത്തനങ്ങളെ മുന്നോട്ട് നയിച്ചത്.
കഴിഞ്ഞ കാലയളവിൽ ഡിസ്ട്രിക്ട് 79ന്, 23 പുതിയ ക്ലബുകൾ രൂപവൽക്കരിക്കാനും നിരവധി പുതിയ അംഗങ്ങളെ ചേർക്കാനും കഴിഞ്ഞു.
സെൻട്രൽ, ഈസ്റ്റേൺ, നോർത്ത് ഈസ്റ്റേൺ മേഖലയിലെ ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷനൽ ഡിസ്ട്രിക്റ്റ് 79ന് കീഴിൽ 144 ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ കമ്മിറ്റി മെയ് എട്ട് മുതൽ 10 വരെ ജൂബൈലിൽ ജമീൽ മുഹമ്മദ് അക്തറിന്റെ നേതൃത്വത്തിൽ മുഹമ്മദ് അൽ ഖഹ്താനി, സ്റ്റെഫാനോ മക്ഗീ, മുഹമ്മദ് അലി ശുക്രി തുടങ്ങിയ പ്രമുഖർ പങ്കെടുത്ത സൗദി അറേബ്യൻ ടോസ്റ്റ് മാസ്റ്റേഴ്സ് വാർഷിക സമ്മേളനം ‘സറ്റാക് 2025’സംഘടിപ്പിച്ചിരുന്നു. അടുത്ത സറ്റാക്ക് അൽ ഖോബറിൽ ആണ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.