സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ്

സൗ​ദി ഭ​ര​ണ​ത​ല​ത്തി​ൽ വ​ൻ അ​ഴി​ച്ചു​പ​ണി; നി​ക്ഷേ​പ മ​ന്ത്രി​യും അ​റ്റോ​ർ​ണി ജ​ന​റ​ലും മാ​റി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഭ​ര​ണ-​ന​യ​ത​ന്ത്ര രം​ഗ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക അ​ഴി​ച്ചു​പ​ണി ന​ട​ത്തി സ​ൽ​മാ​ൻ രാ​ജാ​വ് ഉ​ത്ത​ര​വി​ട്ടു. നി​ക്ഷേ​പ മ​ന്ത്രി, അ​റ്റോ​ർ​ണി ജ​ന​റ​ൽ എ​ന്നി​വ​രു​ൾ​പ്പെ​ടെ മ​ന്ത്രി​സ​ഭ​യി​ലെ പ്ര​മു​ഖ​രെ​യും വി​വി​ധ പ്ര​വി​ശ്യ​ക​ളി​ലെ ഗ​വ​ർ​ണ​ർ​മാ​ർ, ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ​മാ​ർ, സൈ​നി​ക-​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ​യും മാ​റ്റി​യാ​ണ് പു​തി​യ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ മാ​റ്റം നി​ക്ഷേ​പ മ​ന്ത്രാ​ല​യ​ത്തി​ലാ​ണ്.നി​ക്ഷേ​പ മ​ന്ത്രി​യാ​യി​രു​ന്ന ഖാ​ലി​ദ് അ​ൽ​ഫാ​ലി​ഹി​നെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി സ​ഹ​മ​ന്ത്രി​യാ​യും മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ അം​ഗ​മാ​യും നി​യ​മി​ച്ചു. ഫ​ഹ​ദ് ബി​ൻ അ​ബ്​​ദു​ൽ ജ​ലീ​ൽ ബി​ൻ അ​ലി അ​ൽ-​സെ​യ്ഫാ​ണ് പു​തി​യ നി​ക്ഷേ​പ മ​ന്ത്രി.അ​റ്റോ​ർ​ണി ജ​ന​റ​ൽ സ്ഥാ​ന​ത്തു​നി​ന്ന് ശൈ​ഖ് സ​ഊ​ദ് ബി​ൻ അ​ബ്​​ദു​ല്ല അ​ൽ​മു​അ്ജ​ബി​നെ മാ​റ്റി റോ​യ​ൽ കോ​ട​തി ഉ​പ​ദേ​ഷ്​​ടാ​വാ​യി നി​യ​മി​ച്ചു.

നി​ല​വി​ൽ പ​രാ​തി പ​രി​ഹാ​ര ബോ​ർ​ഡ് (ദി​വാ​നു​ൽ മ​ദാ​ലിം) പ്ര​സി​ഡ​ന്റാ​യി​രു​ന്ന ഡോ. ​ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ നാ​സ​റാ​ണ് പു​തി​യ അ​റ്റോ​ർ​ണി ജ​ന​റ​ൽ. ശൈ​ഖ് ഡോ. ​അ​ലി ബി​ൻ അ​ഹ​മ്മ​ദ് അ​ൽ​അ​ഹ​ദീ​ബി​നെ പ​രാ​തി പ​രി​ഹാ​ര ബോ​ർ​ഡി​ന്റെ പു​തി​യ പ്ര​സി​ഡ​ൻ​റാ​യും നി​ശ്ച​യി​ച്ചു.​ഗ​വ​ർ​ണ​ർ​മാ​രു​ടെ പ​ദ​വി​ക​ളി​ലും വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ട്. ത്വാ​ഇ​ഫ് ഗ​വ​ർ​ണ​റാ​യി​രു​ന്ന അ​മീ​ർ സ​ഊ​ദ് ബി​ൻ ന​ഹാ​ർ ബി​ൻ സ​ഊ​ദി​നെ മ​ദീ​ന ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ചു. പ​ക​രം അ​മീ​ർ ഫ​വാ​സ് ബി​ൻ സു​ൽ​ത്താ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ആ​ലു സ​ഊ​ദ് ത്വാ​ഇ​ഫ് ഗ​വ​ർ​ണ​റാ​കും.

ദ​റ​ഇ​യ ഗ​വ​ർ​ണ​റാ​യി അ​മീ​ർ റാ​ക്കാ​ൻ ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സി​നെ മ​ന്ത്രി പ​ദ​വി​യോ​ടെ നി​യ​മി​ച്ചു. ദ​റ​ഇ​യ ഗ​വ​ർ​ണ​റാ​യി​രു​ന്ന അ​മീ​ർ ഫ​ഹ​ദ് ബി​ൻ സ​ഊ​ദ് ബി​ൻ അ​ബ്​​ദു​ല്ല​യെ അ​ൽ ബാ​ഹ മേ​ഖ​ല​യു​ടെ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​റാ​യി മാ​റ്റി നി​യ​മി​ച്ചു.അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ല്ല ബി​ൻ അ​ബ്​​ദു​ൽ അ​സീ​സാ​ണ് വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല​യു​ടെ പു​തി​യ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ.ടൂ​റി​സം മേ​ഖ​ല​യി​ലും മാ​റ്റ​ങ്ങ​ൾ പ്ര​ക​ട​മാ​ണ്.

ടൂ​റി​സം ഡെ​പ്യൂ​ട്ടി മ​ന്ത്രി​യാ​യി​രു​ന്ന അ​മീ​റ ഹൈ​ഫ ബി​ൻ​ത് മു​ഹ​മ്മ​ദ് ബി​ൻ സ​ഊ​ദി​നെ മ​ന്ത്രി​സ​ഭ ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​െൻറ ഉ​പ​ദേ​ഷ്​​ടാ​വാ​യി നി​യ​മി​ച്ചു. അ​ബ്​​ദു​ൽ മു​ഹ്സി​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​മ​സീ​ദാ​ണ് പു​തി​യ ടൂ​റി​സം ഡെ​പ്യൂ​ട്ടി മ​ന്ത്രി. രാ​ജ്യ​ത്തെ സി​വി​ൽ, സൈ​നി​ക, സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ളി​ലും പു​നഃ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തി​ക്കൊ​ണ്ടാ​ണ് രാ​ജ​ക​ൽ​പ​ന പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Saudi government shakes up; replaces investment minister and attorney general

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.