‘ഗോൾഡൻ ഡ്രൈവ്’ പ്രമോഷൻ മാർക്ക് ആൻഡ് സേവ് മാനേജ്മെൻറ് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ
റിയാദ്: ജി.സി.സിയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ‘മാർക്ക് ആൻഡ് സേവ്’, റമദാൻ പ്രമാണിച്ച് സൗദി അറേബ്യയിലെ ഉപഭോക്താക്കൾക്കായി വൻ സമ്മാന പദ്ധതികൾ പ്രഖ്യാപിച്ചു. ‘ഗോൾഡൻ ഡ്രൈവ്’ എന്ന് ഈ മെഗാ പ്രമോഷനൽ കാമ്പയിൻ ഫെബ്രുവരി 10ന് ആരംഭിച്ച് ഏപ്രിൽ 10 വരെ 60 ദിവസങ്ങളിലായിട്ടാണ് നടക്കുന്നതെന്ന് മാനേജ്മെൻറ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഈ കാമ്പയിനിലൂടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വിലപിടിപ്പുള്ള സമ്മാനങ്ങളാണ്. നാല് ടൊയോട്ട അർബൻ ക്രൂസർ കാറുകൾ, 100 സ്വർണ നാണയങ്ങൾ, എട്ട് ഐഫോൺ 17 പ്രോ മാക്സ് സ്മാർട്ട്ഫോണുകൾ എന്നിവയാണ് കാമ്പയിൻ കാലയളവിൽ നിശ്ചിത ദിവസങ്ങളിൽ നടക്കുന്ന ലക്കി ഡ്രോകളിലൂടെ വിജയികൾക്ക് ലഭിക്കുക. മാർക്ക് ആൻഡ് സേവ് സ്റ്റോറുകളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് ലഭിക്കുന്ന കൂപ്പണുകൾ വഴിയാണ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കുക. ആദ്യ ലക്കി ഡ്രോ മാർച്ച് അഞ്ചിന് നടക്കും. ഏപ്രിൽ 10ന് നടക്കുന്ന മെഗാ ഡ്രോയിൽ പ്രധാന സമ്മാന ജേതാക്കളെ പ്രഖ്യാപിക്കും.
റിയാദിലെ ഖുറൈസ്, ഫ്ലമിംഗോ (എക്സിറ്റ് 28), അൽ അഹ്സ്സ, അൽ ഖോബാർ എന്നിവിടങ്ങളിലെ നാല് ശാഖകളിലും പ്രമോഷൻ കാലയളവിൽ ഷോപ്പിങ് നടത്തുന്ന എല്ലാ ഉപഭോക്താക്കൾക്കും ഈ ഓഫറിൽ പങ്കെടുക്കാം. എല്ലാ ആഴ്ചകളിലും ബുധൻ മുതൽ ശനി വരെയും ഞായർ മുതൽ ചൊവ്വ വരെയും പ്രത്യേക വാരാന്ത്യ ഓഫറുകളും ലഭ്യമായിരിക്കും.
റിയാദിലെ ഫ്ലമിംഗോ എക്സിറ്റ് 28-ലുള്ള ഫ്ലാഗ്ഷിപ് സ്റ്റോറിൽ ബജറ്റ് സൗഹൃദമായ നിരക്കിൽ മൂന്ന് വ്യത്യസ്ത തരം ഇഫ്താർ, അത്താഴ സെറ്റുകൾ ഒരുക്കിയിട്ടുണ്ട്. ഹോട്ട് ഫുഡ് വിഭാഗത്തിലാണ് ഈ സൗകര്യം ലഭ്യമാകുക.
വാർത്തസമ്മേളനത്തിൽ സൗദി റീജ്യൻ ഓപറേഷൻസ് ഹെഡ് അനീസ് കക്കട്ട്, ബയിങ് ഹെഡ് അഷ്റഫ് പുതുപ്പള്ളി, ഫ്ലമിംഗോ പാർക്ക് സ്റ്റോർ മാനേജർ മുസ്തഫ, സ്റ്റോർ മാനേജർ തലാൽ അൽ ഹർബി, എഫ്.എം.സി.ജി ബയർ റംഷീദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
റിയാദിൽ നാല് ശാഖകളാണ് സൗദിയിലുള്ളത്. ഗൾഫിലുടനീളം നിലവിൽ 23 സ്റ്റോറുകൾ പ്രവർത്തിക്കുന്നു. വരും വർഷങ്ങളിൽ ജിദ്ദ, മക്ക ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചുകൊണ്ട് ജി.സി.സിയിൽ ആകെ 100 സ്റ്റോറുകൾ എന്ന ലക്ഷ്യത്തിലേക്കാണ് കമ്പനി നീങ്ങുന്നത്.‘നിങ്ങളുടെ സേവിങ്സ്, നിങ്ങളുടെ ഹൈപർമാർക്കറ്റ്’ എന്ന ബ്രാൻഡ് വാഗ്ദാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം, ഉപഭോക്താക്കൾക്ക് മികച്ച വിലയും കൂടുതൽ ആനുകൂല്യങ്ങളും നൽകാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പ്രമോഷൻ എന്ന് സൗദി റീജ്യൻ ഓപ്പറേഷൻസ് ഹെഡ് അനീസ് കക്കട്ട് അറിയിച്ചു.പ്രത്യേക ഓഫറുകളോടെ റമദാൻ ആവശ്യങ്ങൾക്ക് വേണ്ട എല്ലാ ഉൽപ്പന്നങ്ങളും മികച്ച വിലയിൽ ഒരേ കുടക്കീഴിൽ ലഭ്യമാകുന്നതിനൊപ്പം, ഓരോ ഷോപ്പിങ്ങും കൂടുതൽ മൂല്യമുള്ളതാക്കുന്ന പ്രമോഷനുകളും സർപ്രൈസ് ഗിഫ്റ്റുകളും ഉപഭോക്താക്കളെ കാത്തിരിക്കുകയാണെന്ന് സൗദി റീജ്യൻ ബയിങ് ഹെഡ് അഷ്റഫ് പുതുപ്പള്ളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.