നസ്മ നിസാർ (പ്രസി.), ഷിഫ്നാ സാബിഖ് (ജന. സെക്ര.), നെഫ്ല നിസാം (ട്രഷ.)
തബൂക്ക്: കേരളത്തിൽ ജില്ല തിരിച്ച് വർഗീയത കണ്ടെത്താൻ ചില മത-സമുദായ നേതാക്കളും ഭരണപക്ഷ നേതാക്കളും മത്സരിക്കുന്നത് അങ്ങേയറ്റം ഖേദകരമാണെന്നും, ഇത്തരം പ്രവണതകളെ കേരളം ഒറ്റക്കെട്ടായി നേരിടുമെന്നും തബൂക്ക് കെ.എം.സി.സി വനിത വിങ്.
മുമ്പ് ഒരു സർക്കാറിന്റെകാലത്തും കാണാത്ത രീതിയിലുള്ള വർഗീയ ധ്രുവീകരണമാണ് ഇപ്പോൾ നടക്കുന്നതെന്ന് വാർഷിക ജനറൽ ബോഡി യോഗം വിലയിരുത്തി. മദീന റോഡിലെ വി.എൽ.എസ് അരീന ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫസൽ എടപ്പറ്റ റിട്ടേണിങ് ഓഫിസറായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
നസ്മ നിസാർ (പ്രസി.), ഷിഫ്നാ സാബിഖ് (ജന. സെക്ര.), നെഫ്ല നിസാം (ട്രഷ.), മുഹ്സിന സരിഷ്, മിർഫ തസ്നി, സുമയ്യ ഇസ്മാഈൽ (വൈ. പ്രസി.),ഫഹ്മിദ ഫസൽ, ഷഹല ആഷിഖ്, റഹീന യാസർ (ജോ. സെക്ര.), റിഷാന റഷാദ്, നിദ അലി, ഷമി സഫീർ, ബാനു ബാദുഷ, സാജിറ അലി, തസ്നി യാസർ, ഇഷ നാസി, സഫീറ കരീം, ഹാമിദ ഖാദർ (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരടങ്ങിയതാണ് പുതിയ ഭരണസമിതി. നസ്മ നിസാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സാലി പട്ടിക്കാട്, സക്കീർ മണ്ണാർമല, കാദർ ഇരിട്ടി, ആഷിഖ് കാടപ്പടി, ഇസ്മായിൽ പുള്ളാട്ട് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ഷിഫ്ന സാബിഖ് സ്വാഗതവും നെഫ്ല നിസാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.