‘പു​തു​യു​ഗ യാ​ത്ര’​ക്ക്​ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി മ​ല​പ്പു​റം ജി​ല്ല ഒ.​ഐ.​സി.​സി സം​ഗ​മം

റി​യാ​ദ്: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന ‘പു​തു​യു​ഗ യാ​ത്ര’ മ​ല​പ്പു​റം ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി പ്ര​വാ​സ​ലോ​ക​ത്തി​​ന്റെ പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് റി​യാ​ദ് ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി.

റി​യാ​ദി​ലെ ഒ.​ഐ.​സി.​സി. ആ​സ്ഥാ​ന​മാ​യ സ​ബ​ർ​മ​തി​യി​ൽ ന​ട​ന്ന ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി. കെ.​പി.​സി.​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മ​ല​പ്പു​റം ഡി.​സി.​സി. ചാ​ർ​ജു​മാ​യ പി.​എ. സ​ലീം സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ലെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ക്കു​ന്ന ഈ ​പോ​രാ​ട്ട​ത്തി​ന് പ്ര​വാ​സി​ക​ളു​ടെ ക​രു​ത്ത് വ​ലി​യ ഊ​ർ​ജ്ജ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ട​ങ്ങി​ൽ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ലിം ക​ള​ക്ക​ര, മ​റ്റ്​ ഭാ​ര​വാ​ഹി​ക​ളാ​യ​ അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, റ​സാ​ഖ് പൂ​ക്കോ​ട്ടും​പാ​ടം, ര​ഘു​നാ​ഥ് പ​റ​ശി​നി​ക്ക​ട​വ്, സ​ക്കീ​ർ ദാ​ന​ത്ത്, ജം​ഷാ​ദ് തു​വ്വൂ​ർ, അ​മീ​ർ പാ​ണ്ടി​ക്കാ​ട്, ബ​ഷീ​ർ കോ​ട്ട​ക്ക​ൽ, അ​ൻ​സാ​ർ വാ​ഴ​ക്കാ​ട്, ഷ​മീ​ർ വ​ണ്ടൂ​ർ, സൈ​ഫു​ന്നി​സ സി​ദ്ദീ​ഖ്, വാ​ഹീ​ദ് വാ​ഴ​ക്കാ​ട്, അ​ലി അ​ഹ​മ്മ​ദ്‌ ആ​സാ​ദ്, ഷ​റ​ഫു ചു​റ്റ​ൻ, ​പ്ര​വ​ർ​ത്ത​ക​രാ​യ ഉ​മ​ർ അ​ലി അ​ക്ബ​ർ, അ​ൻ​സാ​ർ നൈ​ത​ല്ലൂ​ർ, മു​ജീ​ബ് സി.​ഡി, ജ​ലീ​ൽ തി​രൂ​ർ, ഷാ​ജു തു​വ്വൂ​ർ, പ്ര​ഭാ​ക​ര​ൻ, ഉ​ണ്ണി വാ​ഴ​യൂ​ർ, ബ​നൂ​ജ്, അ​ക്ബ​ർ ഷാ, ​ഇ​സ്മാ​ഈ​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Malappuram District OICC Sangam in solidarity for ‘Puthu Yuga Yatra’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.