ശ്ര​ദ്ധേ​യ​മാ​യി സൗ​ദി വ​നി​ത സൈ​നി​ക​രു​ടെ പ്ര​ത്യേ​ക പ​വി​ലി​യ​ൻ

റി​യാ​ദ്: രാ​ജ്യ​സു​ര​ക്ഷ-​പ്ര​തി​രോ​ധ മേ​ഖ​ല​ക​ളി​ൽ സൗ​ദി വ​നി​ത​ക​ൾ കൈ​വ​രി​ച്ച വി​പ്ല​വ​ക​ര​മാ​യ മു​ന്നേ​റ്റം വി​ളി​ച്ചോ​തി ലോ​ക പ്ര​തി​രോ​ധ പ്ര​ദ​ർ​ശ​ന​ത്തി​ലെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​ന്റെ പ​വി​ലി​യ​ൻ. റി​യാ​ദി​ൽ വ്യാ​ഴാ​ഴ്ച സ​മാ​പി​ച്ച ഒ​രാ​ഴ്ച നീ​ണ്ട പ്ര​ദ​ർ​ശ​ന​ത്തി​ൽ, സു​ര​ക്ഷ​സേ​ന​യു​ടെ ഭാ​ഗ​മാ​യി സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന സേ​വ​ന​ങ്ങ​ളും അ​വ​രു​ടെ ക​രു​ത്തും വ്യ​ക്ത​മാ​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന കാ​ഴ്ച​ക​ളാ​ണ് സ​ന്ദ​ർ​ശ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്.

സു​ര​ക്ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ക​മ്യൂ​ണി​റ്റി-​ഫാ​മി​ലി മെ​ഡി​സി​ൻ, അ​ന്ത​ർ​ദേ​ശീ​യ പ്ര​ദ​ർ​ശ​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സൗ​ദി യു​വ​തി​ക​ൾ വ​ഹി​ക്കു​ന്ന സു​പ്ര​ധാ​ന പ​ങ്കി​നെ പ​വി​ലി​യ​ൻ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു. രാ​ജ്യ​ത്തി​​​ന്റെ പൊ​തു​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ലും ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ലും പു​രു​ഷ​ന്മാ​ർ​ക്കൊ​പ്പം തോ​ളോ​ട് തോ​ൾ ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന വ​നി​ത സാ​ന്നി​ധ്യം ആ​ഗോ​ള ശ്ര​ദ്ധ നേ​ടു​ക​യാ​ണ്.

ഹ​ജ്ജ്, ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ സേ​വ​ന രം​ഗ​ത്ത് സൗ​ദി വ​നി​ത​ക​ളു​ടെ സം​ഭാ​വ​ന​ക​ൾ നി​സ്തു​ല​മാ​ണ്. തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ലും നി​രീ​ക്ഷ​ണ​ത്തി​ലും വ​നി​ത സു​ര​ക്ഷ​ഭ​ട​ന്മാ​ർ പു​ല​ർ​ത്തു​ന്ന മി​ക​വ്​ ശ്ര​ദ്ധേ​യ​മാ​ണ്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​ശ​യ​വി​നി​മ​യ സ​ഹാ​യം ന​ൽ​കു​ന്ന​തി​ലും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ലും വ​നി​ത​ക​ൾ മി​ക​വ്​ പു​ല​ർ​ത്തു​ന്നു. അ​ത്യാ​ധു​നി​ക സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളി​ലും ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​ന​ത്തി​ലും സ്ത്രീ​ക​ൾ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​ൻ ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ അ​വ​ലം​ബി​ക്കു​ന്ന​ത്. ഡേ​റ്റ വി​ശ​ക​ല​ന​ത്തി​ലൂ​ടെ സു​ര​ക്ഷ​ന​ട​പ​ടി​ക​ൾ പ​രി​ഷ്ക​രി​ക്കു​ന്നു. മ​ക്ക, മ​ദീ​ന, റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഏ​കീ​കൃ​ത സു​ര​ക്ഷ ഓ​പ​റേ​ഷ​ൻ സെ​ന്റ​റു​ക​ളി​ൽ (911) അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ലും വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​ർ മി​ക​വ് പു​ല​ർ​ത്തു​ന്നു. റി​യാ​ദി​ൽ നി​ന്ന് 70 കി.​മീ അ​ക​ലെ​യു​ള്ള മ​ൽ​ഹ​മി​ലെ എ​ക്‌​സി​ബി​ഷ​ൻ സെ​ന്റ​റി​ലാ​ണ്​ പ്ര​ദ​ർ​ശ​ന​മേ​ള ന​ട​ന്ന​ത്.

Tags:    
News Summary - A special pavilion for Saudi women soldiers stands out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.