ടോസ്റ്റ്മാസ്റ്റേഴ്സ് ഇൻറർനാഷനൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിച്ച ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ പങ്കെടുത്തവർ
ജിദ്ദ: ടോസ്റ്റ്മാസ്റ്റേഴ്സ് ഇൻറർനാഷനൽ ഡിസ്ട്രിക്ട് 104-ന് കീഴിലുള്ള ഡിവിഷൻ എച്ചിലെ ഏരിയ 18, ഏരിയ 38 എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 2025-2026 വർഷത്തെ ഇംഗ്ലീഷ് പ്രസംഗ മത്സരങ്ങൾ സംഘടിപ്പിച്ചു. ജിദ്ദ കരം അൽ ബലദ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഒമ്പത് ക്ലബ്ബുകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ചു. ഹ്യൂമറസ് സ്പീച്ച്, ഇവാലുവേഷൻ സ്പീച്ച്, ടേബിൾ ടോപിക്സ്, ഇൻറർനാഷനൽ സ്പീച്ച് നാല് വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ. സമ്മാനങ്ങൾ ഡിസ്ട്രിക്റ്റ്-ഏരിയ ഭാരവാഹികൾ വിതരണം ചെയ്തു. സഹീർ അബ്ദുൽ ഖാദർ, നജീബ് വെഞ്ഞാറമൂട് മത്സരങ്ങൾക്ക് നേതൃത്വം നൽകി. ബാലസുബ്രഹ്മണ്യം അവതാരകനായിരുന്നു. മുഹമ്മദ് സമീർ കുന്നൻ യോഗംനിയന്ത്രിച്ചു.
ഏരിയ 18 വിഭാഗത്തിൽ ഹ്യൂമറസ് സ്പീച്ചിൽ സാഷി തങ്കരാജ ഒന്നാം സ്ഥാനവും, മുഹമ്മദ് അഷ്റഫ് രണ്ടാം സ്ഥാനവും, അഷറഫ് മൂന്നാം സ്ഥാനവും നേടി. ഇവാലുവേഷൻ സ്പീച്ചിൽ സഫാ കരുമാര ഒന്നാമതെത്തിയപ്പോൾ, അഷ്റഫ് മേലേവീട്ടിൽ, നസ്റിൻ സിറാജ് രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ടേബിൾ ടോപിക്സിൽ അഷറഫ് മേലേവീട്ടിൽ (ഒന്ന്), സഫാ കരുമാര (രണ്ട്), മഹനാസ് അഫ്രീൻ (മൂന്ന്) എന്നിവർ വിജയികളായി. ഇൻറർനാഷനൽ സ്പീച്ചിൽ വിനിത പിള്ള ഒന്നാം സ്ഥാനവും, സഫാ കരുമാര രണ്ടാം സ്ഥാനവും, നിവേത ഗണേഷ് മൂന്നാം സ്ഥാനവും നേടി. ഏരിയ 38 വിഭാഗത്തിൽ ഹ്യൂമറസ് സ്പീച്ചിൽ അബൂബക്കർ സയ്യിദ് മൻസൂർ ഒന്നാം സ്ഥാനവും, സുരേന്ദ്രപാൽ സിംഗ് അജ്മൽ രണ്ടാം സ്ഥാനവും, ലുബ്ന കാസം ഖത്രി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇവാലുവേഷൻ സ്പീച്ചിൽ അബ്ദുൽ റഷീദ് തൊടിയിൽ ഒന്നാമതെത്തി. ലുബ്ന കാസം ഖത്രി രണ്ടും, നിവേത ഗണേഷ് മൂന്നും സ്ഥാനങ്ങൾ നേടി. ടേബിൾ ടോപിക്സിൽ ശിവന്യ അനിൽകുമാർ (ഒന്ന്), നിവേത ഗണേഷ് (രണ്ട്), ഷയാൻ ഹഖ് (മൂന്ന്) എന്നിവർ വിജയിച്ചു. ഇൻറർനാഷനൽ സ്പീച്ചിൽ സുരേന്ദ്രപാൽ സിങ് അജ്മൽ ഒന്നാം സ്ഥാനവും, സാഷി തങ്കരാജ രണ്ടാം സ്ഥാനവും, അബ്ദുൽ റഷീദ് തൊടിയിൽ മൂന്നാം സ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.