ദ​മ്മാം കെ.​എം.​സി.​സി ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​മ്പ​യി​ൻ

ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ യൂ​ത്ത്​​​ലീ​ഗ്​ അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി

ഫൈ​സ​ൽ ബാ​ബു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ഇന്ത്യയുടെ മതേതര മുഖം വീണ്ടെടുക്കാൻ ‘ഇൻഡ്യ’ മുന്നണിയെ വിജയിപ്പിക്കണം -അഡ്വ. ഫൈസൽ ബാബു

ദ​മ്മാം: ലോ​ക രാ​ജ്യ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ന​ഷ്​​ട​പ്പെ​ട്ട ഇ​ന്ത്യ​യു​ടെ മ​തേ​ത​ര പ്ര​തിഛാ​യ വീ​ണ്ടെ​ടു​ക്കാ​നും ഫാ​ഷി​സ്​​റ്റ്​ ഭ​ര​ണ​ത്തി​ൽ അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​ന്ന ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടാ​നും ‘ഇ​ൻ​ഡ്യ’ മു​ന്ന​ണി​യെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് മു​സ്​​ലിം യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഫൈ​സ​ൽ ബാ​ബു പ​റ​ഞ്ഞു.

കെ.​എം.​സി.​സി ദ​മ്മാം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പാ​ര​ഗ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മൂ​ന്ന്​ മാ​സം നീ​ളു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​മ്പ​യി​ന്റെ ഉ​ദ്​​ഘാ​ട​ന പൊ​തു​യോ​ഗ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വ​ട​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സം 41 വ​ർ​ഷം പി​ന്നി​ട്ട സു​ലൈ​മാ​ൻ കൂ​ലേ​രി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ‘കെ.​എം.​സി.​സി കെ​യ​ർ’ സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കെ മ​രി​ച്ച തൃ​ശൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള ഷ​മീ​റി​​ന്റെ കു​ടും​ബ​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കെ​യ​ർ ക​ൺ​വീ​ന​ർ മ​ഹ്മൂ​ദ് പൂ​ക്കാ​ട് തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ഫീ​ർ അ​ച്ചു​വി​ന് കൈ​മാ​റി.

ഈ ​വ​ർ​ഷ​ത്തെ റ​മ​ദാ​ൻ റി​ലീ​ഫ് കാ​മ്പ​യി​​ന്റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം അ​ഡ്വ. ഫൈ​സ​ൽ ബാ​ബു നി​ർ​വ​ഹി​ച്ചു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദിഖ് പാ​ണ്ടി​ക​ശാ​ല, സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ക​ലാ​സാം​സ്കാ​രി​ക വി​ഭാ​ഗം ചെ​യ​ർ​മാ​ൻ മാ​ലി​ക് മ​ഖ്ബൂ​ൽ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബ​ഷീ​ർ ബാ​ഖ​വി, കു​ഞ്ഞി മു​ഹ​മ്മ​ദ് ക​ട​വ​നാ​ട് തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

അ​സ്‌​ലം കൊ​ള​ക്കോ​ട​ൻ, ഫൈ​സ​ൽ ഇ​രി​ക്കൂ​ർ, അ​ഷ്‌​റ​ഫ്‌ ആ​ള​ത്ത്, സൈ​നു കു​മ​ളി, സ​ലാം മു​യ്യം, അ​ബ്​​ദു​റ​ഹ്​​മാ​ൻ പൊ​ന്മു​ണ്ടം, ഷി​ബി​ലി ആ​ലി​ക്ക​ൽ, സ​ലാ​ഹു​ദ്ധീ​ൻ വേ​ങ്ങ​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ബ്​​ദു​ൽ മ​ജീ​ദ് ചു​ങ്ക​ത്ത​റ ഖി​റാ​അ​ത്ത്​ നി​ർ​വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് കൊ​ള​ത്തൂ​ർ സ്വാ​ഗ​ത​വും മ​ഹ്മൂ​ദ് പൂ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - To recover India's secular face the India Alliance should win - Adv Faisal Babu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.