ന​ജ്​​റാ​നി​ൽ വി​ള​യു​ന്ന ചു​വ​ന്ന പേ​ര​​ക്ക

ന​ജ്‌​റാ​ൻ കാ​ർ​ഷി​ക വി​പ്ല​വ​ത്തി​ലേ​ക്ക്; ചു​വ​ന്ന പേ​ര​ക്ക കൃ​ഷി​യി​ൽ വ​ൻ മു​ന്നേ​റ്റം

ന​ജ്‌​റാ​ൻ: ​തെ​ക്കു​ഭാ​ഗ​ത്തെ ന​ജ്‌​റാ​ൻ പ്ര​വി​ശ്യ സൗ​ദി​യി​ലെ പ്ര​മു​ഖ കാ​ർ​ഷി​ക ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​മാ​യി മാ​റു​ന്നു. മേ​ഖ​ല​യി​ലെ ഫ​ല​ഭൂ​യി​ഷ്ഠ​മാ​യ മ​ണ്ണും അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ട് കൃ​ഷി​യി​ൽ വ​ലി​യ വി​പു​ലീ​ക​ര​ണ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ചു​വ​ന്ന പേ​ര​ക്ക കൃ​ഷി​യാ​ണ് വ​രും വ​ർ​ഷ​ങ്ങ​ളി​ൽ മേ​ഖ​ല​ക്ക് വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന പ്ര​ധാ​ന വി​ള​യാ​യി ഉ​യ​ർ​ന്നു വ​രു​ന്ന​ത്. നി​ല​വി​ൽ ന​ജ്‌​റാ​നി​ലു​ട​നീ​ള​മാ​യി ഏ​ക​ദേ​ശം 7,000 ചു​വ​ന്ന പേ​ര മ​ര​ങ്ങ​ൾ കാ​യ്ച്ചു നി​ൽ​ക്കു​ന്നു​ണ്ട്. ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ ചു​വ​ന്ന പേ​ര​ക്ക​ക്ക് ല​ഭി​ക്കു​ന്ന സാ​മ്പ​ത്തി​ക മൂ​ല്യ​മാ​ണ് ഈ ​കാ​ർ​ഷി​ക മു​ന്നേ​റ്റ​ത്തി​ന് പി​ന്നി​ൽ. ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​തി​ലൂ​ടെ മേ​ഖ​ല​യി​ലെ കാ​ർ​ഷി​ക ഭൂ​പ​ട​ത്തി​ൽ ന​ജ്‌​റാ​ൻ ത​ന​താ​യ സ്ഥാ​നം ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു.

കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ന​ജ്‌​റാ​ൻ കൈ​വ​രി​ച്ച ഈ ​ഗു​ണ​പ​ര​മാ​യ മാ​റ്റം ഭ​ര​ണ​കൂ​ട​ത്തി​െൻറ വ​ലി​യ പി​ന്തു​ണ​യു​ടെ ഫ​ല​മാ​ണെ​ന്ന് സൗ​ദി പ​രി​സ്ഥി​തി, ജ​ലം, കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​െൻറ ന​ജ്‌​റാ​ൻ ശാ​ഖാ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ജി. മ​രി​ഹ് ബി​ൻ ഷാ​രെ അ​ൽ ഷ​ഹ്‌​റാ​നി വ്യ​ക്ത​മാ​ക്കി. മി​ക​ച്ച ഗു​ണ​നി​ല​വാ​ര​ത്തോ​ടൊ​പ്പം ഉ​യ​ർ​ന്ന പോ​ഷ​ക​മൂ​ല്യ​വു​മു​ള്ള ചു​വ​ന്ന പേ​ര​ക്ക, മേ​ഖ​ല​യു​ടെ കാ​ർ​ഷി​ക ഉ​ൽ​പാ​ദ​ന​ത്തി​ലെ ഒ​രു സു​പ്ര​ധാ​ന ഘ​ട​ക​മാ​യി മാ​റി​യ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നൊ​പ്പം പ്രാ​ദേ​ശി​ക യു​വാ​ക്ക​ൾ​ക്ക് പു​തി​യ നി​ക്ഷേ​പ-​തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ക എ​ന്ന​തും ഈ ​പ​ദ്ധ​തി​യി​ലൂ​ടെ മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്നു. ഇ​തി​നാ​യി ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും മ​ന്ത്രാ​ല​യം നേ​രി​ട്ട് ന​ൽ​കി വ​രു​ന്നു​ണ്ട്. ആ​ധു​നി​ക കൃ​ഷി​രീ​തി​ക​ൾ അ​വ​ലം​ബി​ച്ചു​കൊ​ണ്ട് സു​സ്ഥി​ര​വും വൈ​വി​ധ്യ​വ​ത്ക​രി​ക്ക​പ്പെ​ട്ട​തു​മാ​യ ഒ​രു കാ​ർ​ഷി​ക പൈ​തൃ​കം കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള പ്ര​യാ​ണ​ത്തി​ലാ​ണ് ന​ജ്‌​റാ​ൻ പ്ര​വി​ശ്യ.

Tags:    
News Summary - Najran Towards Agricultural Revolution; One Step Ahead in Red Bean Cultivation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.