റിയാദ്: ഹജ്ജ് തീർഥാടകരുടെ സുരക്ഷയും സമാധാനപരമായ കർമ നിർവഹണവും മുൻനിർത്തി പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. തീർഥാടനത്തിന് ഔദ്യോഗിക പെർമിറ്റ് എടുക്കുക എന്നത് സുരക്ഷാ ക്രമീകരണങ്ങളുടെ അടിസ്ഥാന ശിലയാണെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.
വിശുദ്ധ നഗരങ്ങളിൽ തീർഥാടകരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാൻ നിലവിലുള്ള നിയമങ്ങൾ പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പെർമിറ്റ് സംവിധാനം നിലവിലുണ്ടെങ്കിൽ മാത്രമേ വൻ ജനക്കൂട്ടത്തെ കാര്യക്ഷമമായി നിയന്ത്രിക്കാനും തീർഥാടകരെ വിവിധ കേന്ദ്രങ്ങളിൽ കൃത്യമായ അനുപാതത്തിൽ വിന്യസിക്കാനും അധികൃതർക്ക് സാധിക്കൂ. ഇത് നിശ്ചിത സമയങ്ങളിലും സ്ഥലങ്ങളിലും സേവന സജ്ജീകരണങ്ങൾ പരമാവധി വേഗതയിൽ ലഭ്യമാക്കാൻ സഹായിക്കും.
എന്നാൽ, മതിയായ അനുമതിയില്ലാതെ എത്തുന്ന വ്യക്തികളുടെ സാന്നിധ്യം തീർഥാടകരുടെ പൊതുവായ സുരക്ഷയെയും സേവനങ്ങളുടെ ഗുണനിലവാരത്തെയും ദോഷകരമായി ബാധിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. വ്യാജ ഹജ്ജ് പരസ്യങ്ങളിൽ തീർഥാടകർ വഞ്ചിതരാകരുതെന്ന് അധികൃതർ പ്രത്യേകം നിർദ്ദേശിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ബുക്കിംഗുകൾ നടത്തുന്നതിന് മുൻപ് ഔദ്യോഗിക നടപടിക്രമങ്ങൾ പരിശോധിച്ച് ഹജ്ജ് പെർമിറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തണം. മന്ത്രാലയത്തിെൻറ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കുന്നത് വഴി മാത്രമേ തടസ്സങ്ങളില്ലാത്ത ആത്മീയ യാത്ര ഉറപ്പാക്കാൻ സാധിക്കൂ എന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.