ടി​ഫ നോ​ർ​ത്ത് വെ​സ്​​റ്റ്​ ക​പ്പ് അ​ൽ അം​രി എ​ഫ്.​സി​ക്ക് ലാ​ലു

ശൂ​ര​നാ​ട് കൈ​മാ​റു​ന്നു

ടി​ഫ പ്ര​ഥ​മ നോ​ർ​ത്ത് വെ​സ്​​റ്റ്​ ക​പ്പ്: അ​ൽ അം​രി ജേ​താ​ക്ക​ൾ

ത​ബൂ​ക്ക്: ത​ബൂ​ക്ക് ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (ടി​ഫ) സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ നോ​ർ​ത്ത് വെ​സ്​​റ്റ്​ ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ അ​ൽ അം​രി ജേ​താ​ക്ക​ളാ​യി. ബ​ലി​പ്പെ​രു​ന്നാ​ൾ ദി​വ​സം ത​ബൂ​ക്ക് മ​ദീ​ന റോ​ഡി​ലു​ള്ള വി.​എ​ൽ.​എ​സ് അ​റീ​ന സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ, എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് അ​ത്യാ​ബ് ത​സാ​ജി​നെ​യാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

വി​വി​ധ ക്ല​ബു​ക​ൾ​ക്ക് കീ​ഴി​ലാ​യി ടി​ഫ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ സം​ഘ​ടി​പ്പി​ച്ച ഈ ​ടൂ​ർ​ണ​മെൻറി​ൽ ത​ബൂ​ക്ക് പ്ര​വി​ശ്യ​യി​ൽ നി​ന്നു​ള്ള ക​ളി​ക്കാ​ർ മാ​ത്ര​മാ​ണ് അ​ണി​നി​ര​ന്ന​ത്. ത​ബൂ​ക്ക് എ​ഫ്.​സി, ഓ​ച്ചി​റ ക​ലാ​കേ​ന്ദ്രം, ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് എ​ഫ്.​സി, അ​ൽ അം​രി, ലെ​ജ​ൻ​റ്​​സ്​ എ​ഫ്.​സി, അ​ത്യാ​ബ് ത​സാ​ജ് എ​ന്നീ ആ​റ് ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെൻറി​ൽ മാ​റ്റു​ര​ച്ച​ത്. കൂ​ടാ​തെ, മു​തി​ർ​ന്ന ക​ളി​ക്കാ​ർ​ക്കാ​യി ന​ട​ത്തി​യ ‘എ​ബൗ ഫോ​ർ​ട്ടി’ മ​ത്സ​ര​ത്തി​ൽ കി​ങ്‌​സ് ത​ബൂ​ക്ക് വി​ജ​യി​ക​ളാ​യി. ടൂ​ർ​ണ​മെൻറി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി അ​ൽ അം​രി​യു​ടെ സ​ബി​നെ​യും, മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി അ​ൽ അം​രി​യു​ടെ ത​ന്നെ റി​യാ​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഏ​റ്റ​വും അ​ച്ച​ട​ക്ക​മു​ള്ള ടീ​മി​നു​ള്ള പു​ര​സ്കാ​രം ഓ​ച്ചി​റ ക​ലാ​കേ​ന്ദ്രം സ്വ​ന്ത​മാ​ക്കി.

വി​വി​ധ സം​ഘാ​ട​ക വി​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​ക്കൊ​ണ്ട് ഫ​സ​ൽ എ​ട​പ്പ​റ്റ, ഷ​ഫീ​ഖ് മ​ഞ്ചേ​രി (അ​ത്യാ​ബ് ത​സാ​ജ്), ശു​ഐ​ബ് അ​ബ്​​ദു​റ​ഹ്​​മാ​ൻ, ഷാ​ജ​ഹാ​ൻ കു​ള​ത്തൂ​പ്പു​ഴ, അ​ലി (ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ്), നൂ​റു​ദ്ധീ​ൻ, ജം​ഷീ​ർ ചേ​ളാ​രി, മു​ഹ​മ്മ​ദ്‌ നാ​സിം അ​ല​ന​ല്ലൂ​ർ, ഖാ​ജാ ജി​സ്തി, എ​ൻ​ജി. യാ​സ​ർ, യാ​സ​ർ അ​ൽ അം​രി, ഷി​ബി​ലി അ​ൽ അം​രി, ഇ​സ്മാ​ഈ​ൽ പു​ള്ളാ​ട്ട് എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ച്ചു. ലാ​ലു ശൂ​ര​നാ​ട്, സ​മ​ദ് ആ​ഞ്ഞി​ല​ങ്ങാ​ടി, സ​ജീ​ബ് അ​രീ​ക്ക​ര, സി​റാ​ജ് എ​റ​ണാ​കു​ളം, ഉ​ണ്ണി മു​ണ്ടു​പ​റ​മ്പ്, മ​സൂ​ദ് പു​തു​പൊ​ന്നാ​നി, ഫൈ​സ​ൽ നി​ല​മേ​ൽ, ജാ​ഫ​ർ കാ​രാ​ട്ട്, സ​മീ​ർ എ​ട​ത്ത​നാ​ട്ടു​ക​ര, ഇ​സ്ഹാ​ഖ് ക​ണ്ണൂ​ർ, സ​ൻ​ഹീ​ർ വ​യ​നാ​ട്, ഹാ​ഷിം ക്ലാ​പ്പ​ന, അ​ൻ​വ​ർ, ഷം​ഷാ​ദ്, നി​ഷാ​ദ​ലി എ​ന്നി​വ​ർ ടൂ​ർ​ണ​മെൻറി​െൻറ വ​ൻ വി​ജ​യ​ത്തി​നാ​യി സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - TIFA First Northwest Cup: Al Amri are the winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.