പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല ദു​ര​ന്തം: റി​യാ​ദ് ഒ.​ഐ.​സി.​സി അ​നു​ശോ​ചി​ച്ചു

റി​യാ​ദ്: തൃ​ശൂ​രി​ലെ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ റി​യാ​ദ് ഒ.​ഐ.​സി.​സി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. നി​ര​പ​രാ​ധി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ട​ത് ഏ​റെ ദുഃ​ഖ​ക​ര​വും വേ​ദ​നാ​ജ​ന​ക​വു​മാ​ണെ​ന്ന് വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ തീ​രാ​ദുഃ​ഖ​ത്തി​ൽ ഒ.​ഐ.​സി.​സി നേ​താ​ക്ക​ൾ പ​ങ്കു​ചേ​ർ​ന്നു. ദു​ര​ന്ത​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ എ​ത്ര​യും വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും, അ​വ​ർ​ക്ക് മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​രം ദാ​രു​ണ അ​പ​ക​ട​ങ്ങ​ൾ ഭാ​വി​യി​ൽ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​തി​െൻറ ആ​വ​ശ്യ​ക​ത ഒ.​ഐ.​സി.​സി ചൂ​ണ്ടി​ക്കാ​ട്ടി. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹി​ക്കാ​നു​ള്ള ശ​ക്തി​യും സ​മാ​ധാ​ന​വും ല​ഭി​ക്ക​ട്ടെ​യെ​ന്ന് പ്രാ​ർ​ഥി​ക്കു​ന്ന​താ​യും ഒ.​ഐ.​സി.​സി അ​റി​യി​ച്ചു.

Tags:    
News Summary - Thrissur fireworks factory disaster: Riyadh, OICC express condolences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.