എൻ. സനിൽകുമാറിെൻറ ആദ്യ പുസ്തകം ‘ടൈം സോണുകളിലെ മൂന്നു കുട്ടികൾ’ പ്രകാശന ചടങ്ങിൽനിന്ന്
ജുബൈൽ/തൃശ്ശൂർ: സൗദിയിലെ ദീർഘകാല പ്രവാസിയും ജുബൈൽ ഇന്ത്യൻ സ്കൂൾ അധ്യാപകനുമായ എൻ. സനിൽകുമാറിെൻറ ആദ്യ പുസ്തകം ‘ടൈം സോണുകളിലെ മൂന്നു കുട്ടികൾ’ തൃശ്ശൂർ ചേറൂർ സാഹിതി സാംസ്കാരിക വേദിയിൽ വെച്ച് പ്രകാശനം ചെയ്തു. പ്രമുഖ എഴുത്തുകാരിയും അധ്യാപികയുമായ എം.ഡി. രത്നമ്മയാണ് പുസ്തകത്തിെൻറ പ്രകാശനം നിർവഹിച്ചത്.
എഴുത്തുകാരിയും പ്രഭാഷകയും തൃശ്ശൂർ ശ്രീ കേരളവർമ്മ കോളജിെൻറ മുൻ പ്രിൻസിപ്പലുമായ ഡോ. സരസ്വതി ബാലകൃഷ്ണൻ പുസ്തകത്തിെൻറ ആദ്യപ്രതി ഏറ്റുവാങ്ങി. കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ലോകവുമായുള്ള സംഭാഷണങ്ങളിലൂടെ പരമ്പരാഗതമായ അറിവധികാര അതിരുകൾക്കപ്പുറത്തേക്ക് കടന്നുചെല്ലുന്ന ഒരു ആന്തരിക യാത്രയാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്നത്. നോറ ബുക്സ് പ്രസാധനം ചെയ്തിരിക്കുന്ന ഈ കൃതിയുടെ കവർ ഡിസൈൻ നിർവഹിച്ചിരിക്കുന്നത് എം.സി. സുനിൽ കുമാറാണ്. ചേറൂർ സാഹിതി സാംസ്കാരിക വേദി ചെയർമാൻ ഉണ്ണികൃഷ്ണൻ, നോറ ബുക്സ് പ്രതിനിധി മഞ്ജു തുടങ്ങിയവർ നേതൃത്വം നൽകി. ഗ്രന്ഥകർത്താവായ എൻ. സനിൽകുമാർ മറുപടി പ്രസംഗ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.