'ഹുറൂബ്' ആയവർ 15 ദിവസത്തിനകം സ്പോൺസർഷിപ് നടപടി പൂർത്തീകരിക്കണം

റിയാദ്: ഒളിച്ചോടിയതായി (ഹുറൂബ്) രേഖപ്പെടുത്തിയ വിദേശ തൊഴിലാളികൾ സ്പോൺസർഷിപ് മാറ്റ നടപടികൾ 15 ദിവസത്തിനകം പൂർത്തിയാക്കണമെന്ന് സൗദി മാനവവിഭവശേഷി മന്ത്രാലയം. ഈ സമയപരിധിക്കുള്ളിൽ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കാത്തപക്ഷം തൊഴിലാളി ഹുറൂബിൽതന്നെ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് തൊഴിൽ നിയമങ്ങളിൽ വരുത്തിയ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് മന്ത്രാലയം വിശദീകരണം നൽകിയത്. ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നതായി തൊഴിലുടമ റിപ്പോർട്ട് ചെയ്ത വിദേശ തൊഴിലാളികളുടെ സ്പോൺസർഷിപ് മാറ്റത്തിനാണ് പരമാവധി 15 ദിവസം അനുവദിക്കുകയെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

ഹുറൂബ് നടപടികളിൽ ഇളവുതേടി മന്ത്രാലയത്തിന് അപേക്ഷ സമർപ്പിക്കുകയും ശേഷം മന്ത്രാലയം ട്രാൻസ്ഫറിന് അനുമതി ലഭ്യമാക്കുകയും ചെയ്യുന്ന അവസരത്തിലാണ് നിശ്ചിത സമയപരിധി ബാധകമാകുക. സ്പോൺസർഷിപ് മാറുമ്പോൾ തൊഴിലാളിയുടെ പേരിൽ നിലവിലുള്ള കുടിശ്ശികയുൾപ്പെടെ പുതിയ സ്പോൺസർ ഏറ്റെടുക്കേണ്ടിവരും. ഹുറൂബ് രേഖപ്പെടു-ത്തിയത് മുതൽ പഴയ സ്പോൺസർക്ക് തൊഴിലാളിയുടെമേൽ ഒരു ബാധ്യതയും നിലനിൽക്കില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.

Tags:    
News Summary - Those who are 'Huroob' should complete the sponsorship process within 15 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.