മരുഭൂമിയിലെ പ്രവാസികൾക്കുള്ള റമദാൻ കിറ്റ് വിതരണം ആശ ബൈജുവും നീതു രാജേഷും ചേർന്ന് നിർവഹിക്കുന്നു
ജുബൈൽ: സൗദി അറേബ്യയുടെ സ്ഥാപക ദിനത്തിൽ ഐക്യത്തിന്റെയും മാനവികതയുടെയും സന്ദേശമുയർത്തി ജുബൈൽ മലയാളി സമാജം മരുഭൂമിയിലെ പ്രവാസികൾക്കായി റമദാൻ കിറ്റ് വിതരണത്തിന് തുടക്കം കുറിച്ചു. കിംസ് ആശുപത്രിക്ക് എതിർവശത്തുള്ള ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സമാജം പ്രസിഡന്റ് തോമസ് മാത്യു മാമുടൻ അധ്യക്ഷതവഹിച്ചു.പദ്ധതിയുടെ ഉദ്ഘാടനം ലേഡീസ് വിങ് പ്രസിഡന്റ് ആശ ബൈജുവും ജനറൽ സെക്രട്ടറി നീതു രാജേഷും ചേർന്ന് ഹെൽപ് ഡെസ്ക് കൺവീനർ ബി.ബി. രാജേഷിന് കിറ്റ് കൈമാറി നിർവഹിച്ചു. ചടങ്ങിൽ മുബാറക് ഷാജഹാൻ, ഹാരിസ്, ബെൻസൺ എന്നിവർ സംസാരിച്ചു.
സമാജം അഡ്വൈസർ അഡ്വ. ജോസഫ് മാത്യു മാമുടനെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള യാത്ര ക്യാപ്റ്റനായി ചടങ്ങിൽ പ്രഖ്യാപിച്ചു.ജുബൈലിലും പരിസര പ്രദേശങ്ങളിലുമുള്ള മരുഭൂമിയിൽ ജോലി ചെയ്യുന്നവരും ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ പ്രവാസികളെ കണ്ടെത്തി സഹായമെത്തിക്കാൻ സമാജം സന്നദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു. ചാരിറ്റി കൺവീനർമാരായ രാജേഷ് കായംകുളം, ബൈജു അഞ്ചൽ, തോമസ് മാത്യു മാമുടൻ, ഷഫീഖ് താനൂർ എന്നിവരുടെ നേതൃത്വത്തിൽ റമദാൻ മാസത്തോടനുബന്ധിച്ചുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരും.
പദ്ധതിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും സമാജം ഭാരവാഹികൾ കൂട്ടിച്ചേർത്തു. ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതവും ട്രഷറർ സന്തോഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.