അക്ഷരം ദമ്മാം കൂട്ടായ്മ സംഘടിപ്പിച്ച ‘അക്ഷരവിരുന്ന് 2026’ ഇഫ്താർ സംഗമം
ദമ്മാം: അക്ഷരം ദമ്മാം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘അക്ഷരവിരുന്ന് 2026’ ഇഫ്താർ സംഗമം ദമ്മാമിലെ റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്നു.
ശിഹാബ് കൊയിലാണ്ടി സംഘടനയുടെ പ്രവർത്തനങ്ങളെ സദസ്സിന് പരിചയപ്പെടുത്തി. പി.എ.എം. ഹാരീസ് റമദാൻ സന്ദേശം നൽകി. പി.ടി. അലവി, സി. അബ്ദുൽ ഹമീദ്, ബിജു കല്ലുമല, സോഫിയ ഷാജഹാൻ, ഇ.കെ. സലിം, ഷബീർ ചാത്തമംഗലം, രജ്ഞിത്ത് വടകര, അഡ്വ. ഷാഹിന, ലതിക അങ്ങേപ്പാട്ട്, ഷാജി മതിലകം, ഹബീബ് ഏലംകുളം എന്നിവർ സംസാരിച്ചു.
ചടങ്ങിൽ യഹിയ പുന്നപ്ര, ഷാജഹാൻ, പ്രമോദ് അത്തോളി, ലാജി തകഴി, നവാസ് പുന്നപ്ര, വിനീത് കുട്ടനാട്, വിനീഷ് അമ്പലപ്പുഴ, ശ്യാം പ്രകാശ് പാലക്കാട്, ഹുസൈൻ ചേലേമ്പ്ര, സാബിത്ത് കണ്ണൂർ, നജുമുദ്ദീൻ മാസ്റ്റർ, ബിജു മുണ്ടക്കയം, അസ്ലം ഫറൂക്ക്, മണിക്കുട്ടൻ, മഞ്ജു മണികുട്ടൻ, ലീന ടീച്ചർ, സുബൈർ പുല്ലാളൂർ, ബാലൻ പത്തനംതിട്ട, ജോത്സന ടീച്ചർ, അമൃത ശ്രീലാൽ, ബിജു പൂതക്കളം, അഡ്വ. നജ്മുദ്ദീൻ, നജീം ബഷീർ, ഹനീഫ് റാവുത്തർ, ഗിരിപ്രസാദ്, തങ്കു നവോദയ, മധു കൊല്ലം തുടങ്ങിയവർ സംബന്ധിച്ചു. നവാസ് പുന്നപ്ര, വിനീഷ് അമ്പലപ്പുഴ, നജീബ് കൽപ്പൂർ, പ്രജിത്ത് പ്രസാദ്, രാധിക ശ്യാം പ്രകാശ്, ശ്രീലാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.