യാം​ബു റോ​യ​ൽ ക​മീ​ഷ​നി​ലെ റ​മ​ദാ​ൻ സൂ​ക്കി​ലെ​ത്തി​യ​വ​രു​ടെ തി​ര​ക്ക്

തി​ര​ക്കേ​റി പൈ​തൃ​ക​ച്ച​ന്ത; ഇ​ഫ്താ​ർ വി​ഭ​വ​ങ്ങ​ളു​ടെ വൈ​വി​ധ്യ​വു​മാ​യി യാം​ബു റ​മ​ദാ​ൻ സൂ​ഖ്​

യാം​ബു: പാ​ര​മ്പ​ര്യ​ത്തി​​ന്റെ ത​നി​മ​യും രു​ചി​ഭേ​ദ​ങ്ങ​ളു​ടെ വൈ​വി​ധ്യ​വു​മാ​യി യാം​ബു റോ​യ​ൽ ക​മീ​ഷ​നി​ലെ റ​മ​ദാ​ൻ സൂ​ഖ്​ സ​ജീ​വം. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി മു​ട​ക്ക​മി​ല്ലാ​തെ ന​ട​ന്നു​വ​രു​ന്ന ഈ ​പൈ​തൃ​ക വി​പ​ണി, ഇ​ത്ത​വ​ണ​യും അ​പൂ​ർ​വ​മാ​യ ഇ​ഫ്താ​ർ വി​ഭ​വ​ങ്ങ​ളാ​ൽ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ക​യാ​ണ്. സ്വ​ദേ​ശി​ക​ളു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും വ​ൻ തി​ര​ക്കാ​ണ് വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

രു​ചി​യൂ​റും വി​ഭ​വ​ങ്ങ​ൾ

പ​ഴ​മ​യു​ടെ പ്രൗ​ഢി ചോ​രാ​തെ ഒ​രു​ക്കി​യി​രി​ക്കു​ന്ന സൂ​ഖി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം മ​ഞ്ഞ​ളി​ൽ പു​ഴു​ങ്ങി​യെ​ടു​ത്ത ആ​ടി​ന്റെ ത​ല​യാ​ണ്. കു​റ​ഞ്ഞ അ​ള​വി​ൽ മ​സാ​ല ചേ​ർ​ത്ത് ത​യാ​റാ​ക്കു​ന്ന ഈ ​വി​ഭ​വം പ്ര​ദേ​ശ​ത്തെ സൗ​ദി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട വി​ഭ​വ​മാ​ണ്. ഇ​തി​നു പു​റ​മെ ല​ഹം, ദു​ഗ്ഗ, സൂ​ബി​യ, വ​രാ​ക്ക് അ​യ്ന​ബ്, ഹ​രീ​സ്, മു​ത്ത​ബ്ബ​ഖ് തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത അ​റ​ബ് വി​ഭ​വ​ങ്ങ​ളു​ടെ നീ​ണ്ട നി​ര ത​ന്നെ ഇ​വി​ടെ​യു​ണ്ട്.

സൗ​ദി വി​ഭ​വ​ങ്ങ​ൾ​ക്ക് പു​റ​മെ ഇ​ന്ത്യ, പാ​കി​സ്​​താ​ൻ, തു​ർ​ക്കി, ല​ബ​ന​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ രു​ചി വൈ​വി​ധ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി അ​മ്പ​തോ​ളം സ്​​റ്റാ​ളു​ക​ളാ​ണ് ച​ന്ത​യി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കാ​ർ​ഷി​ക വി​പ​ണി

ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ​ക്കൊ​പ്പം ത​ദ്ദേ​ശീ​യ ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​ക്കു​ന്ന ഫ്ര​ഷ് പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും ഇ​വി​ടെ ല​ഭ്യ​മാ​ണ്. മു​ള​ക്, ചീ​ര, കി​ഴ​ങ്ങ് വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​പ​ണ​നം വി​ല​പേ​ശ​ലി​ലൂ​ടെ പ​ഴ​യ​കാ​ല ച​ന്ത​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്നു. കേ​വ​ലം ഒ​രു ക​ച്ച​വ​ട കേ​ന്ദ്രം എ​ന്ന​തി​ലു​പ​രി, സ്നേ​ഹ​വും സൗ​ഹൃ​ദ​വും പ​ങ്കു​വെ​ക്കു​ന്ന ഒ​ത്തു​ചേ​ര​ലി​​ന്റെ വേ​ദി കൂ​ടി​യാ​ണ് ഈ ​റ​മ​ദാ​ൻ സൂ​ഖ്. നോ​മ്പ് തു​റ​ക്കു​ശേ​ഷം കു​ടും​ബ സം​ഗ​മ​ങ്ങ​ൾ​ക്കും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്കും ഈ ​ഇ​ടം സാ​ക്ഷ്യം വ​ഹി​ക്കു​ന്നു.

സു​ര​ക്ഷ​യും ശു​ചി​ത്വ​വും

യാം​ബു റോ​യ​ൽ ക​മീ​ഷ​​ന്റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് സൂ​ഖി​ന്റെ പ്ര​വ​ർ​ത്ത​നം. വി​ൽ​പ​ന​ക്ക് വെ​ച്ചി​രി​ക്കു​ന്ന ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​മേ​ന്മ, കാ​ലാ​വ​ധി, സ്​​റ്റാ​ളു​ക​ളു​ടെ ശു​ചി​ത്വം എ​ന്നി​വ റോ​യ​ൽ ക​മീ​ഷ​ൻ, വാ​ണി​ജ്യ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ര​ന്ത​രം പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ട്. നോ​മ്പുതു​റ​യു​ടെ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ മ​ത്സ​രി​ക്കു​ന്ന അ​റ​ബി​ക​ളും വി​ദേ​ശി​ക​ളും ഒ​രു​പോ​ലെ വി​ഭ​വ​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തു​ന്ന​തോ​ടെ റ​മ​ദാ​ൻ രാ​ത്രി​ക​ളി​ൽ യാം​ബു സൂ​ഖ്​ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഒ​രു ഉ​ത്സ​വ​പ്പ​റ​മ്പാ​യി മാ​റു​ക​യാ​ണ്.

Tags:    
News Summary - Yambu Ramadan Souk with a variety of Iftar options

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.