തിരുവനന്തപുരം സ്വദേശി സംഗമം ജിദ്ദയിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം
ജിദ്ദ: ജിദ്ദയിലെ തിരുവനന്തപുരം നിവാസികളുടെ പ്രവാസി കൂട്ടായ്മയായ തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജിദ്ദ ഗോൾഡൻ പേൾ ഹോട്ടലിൽ നടന്ന ചടങ്ങിൽ ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തിരുവനന്തപുരം സ്വദേശികളും സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുത്തു.സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ഇഫ്താർ സംഗമം സംഘടിപ്പിച്ചത്. റമദാനിന്റെ പവിത്രതയും സാഹോദര്യവും ഉയർത്തിപ്പിടിച്ച ചടങ്ങിൽ, പ്രവാസലോകത്തെ സൗഹൃദങ്ങൾ പുതുക്കാനും നാട്ടിലെ നോമ്പുകാല സ്മരണകൾ പങ്കുവെക്കാനും സാധിച്ചതായി സംഘാടകർ അറിയിച്ചു.
സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം പകർന്നുനൽകിയ പരിപാടി വിപുലമായ ഇഫ്താർ വിരുന്നോടെയാണ് സമാപിച്ചത്.ടി.എസ്.എസ്. പ്രസിഡന്റ് തരുൺ രത്നാകരൻ, ജനറൽ സെക്രട്ടറി ജാഫർ ഷരീഫ്, ട്രഷറർ ഷാഹിൻ ഷാജഹാൻ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.