റിയാദ് കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സമൂഹ ഇഫ്താർ സംഗമത്തിൽ ഫർഹാൻ കാരക്കുന്ന് ആത്മീയ
പ്രഭാഷണം നടത്തുന്നു
റിയാദ്: കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സമൂഹ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18ലെ സലാഹിയ ഇസ്തിറാഹയിൽ നടന്ന സംഗമത്തിൽ മണ്ഡലത്തിലെ മുഴുവൻ മുൻസിപ്പൽ-പഞ്ചായത്തുകളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകരും കുടുംബങ്ങളും പങ്കെടുത്തു. ദൂരദിക്കുകളിൽ നിന്നുപോലും എത്തിയ പ്രവർത്തകർക്ക് നോമ്പുതുറയോടൊപ്പം തന്നെ പരസ്പരം സൗഹൃദം പങ്കുവെക്കാനും ആത്മബന്ധം പുതുക്കാനുമുള്ള വേദിയായി ഈ സംഗമം മാറി. റമദാൻ തസ്ക്കിയത്ത് പരിപാടിയിൽ പ്രസിഡന്റ് അബ്ദുറസാഖ് ഓമാനൂർ അധ്യക്ഷതവഹിച്ചു.
നാഷനൽ കമ്മിറ്റി അംഗം കോയാമു ഹാജി, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. അനീർ ബാബു, നാഷനൽ കമ്മിറ്റി അംഗം മുഹമ്മദ് വേങ്ങര, മലപ്പുറം ജില്ല സെക്രട്ടറി സഫീർ തിരൂർ തുടങ്ങിയവർ. റമദാൻ പകർന്നുനൽകുന്ന കാരുണ്യത്തിന്റെയും സഹോദര്യത്തിെൻറയും സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ട് ഫർഹാൻ കാരക്കുന്ന് ആത്മീയ പ്രഭാഷണം നടത്തി.
മുനീർ വാഴക്കാട് (ചെയർമാൻ), ഷറഫു പുളിക്കൽ (ജനറൽ കൺവീനർ), ബഷീർ ചുള്ളിക്കോട്, ഫിറോസ് പള്ളിപ്പടി, ബഷീർ വിരിപ്പാടം, എ.കെ. ലത്തീഫ്, ലത്തീഫ് കുറിയേടം, സലീം സിയാങ്കണ്ടം, വാഹിദ് കൊണ്ടോട്ടി, ഫസൽ കുമ്മാളി, റിയാസ് സിയാങ്കണ്ടം, ലിയാക്കത് ചീക്കോട്, സമദ് ഓമാനൂർ, മുനീർ പരപ്പത്, ജാബിർ എടവണ്ണപ്പാറ, വഹാബ് പുളിക്കൽ, സൈദ് പെരിങ്ങാവ്, അസീസ് മൂലയിൽ, ആരിഫ് കക്കോവ്, ഷഫീക് മുണ്ടക്കൽ, ഹംസ കൊണ്ടോട്ടി, ഹുസൈൻ കുട്ടി പെരിങ്ങാവ്, അഷ്റഫ് ഓടക്കൽ, ഷബീർ വാഴക്കാട്, മുനീർ കൊട്ടുകര, അൻവർ ജമാൽ, റിയാസ് കൊട്ടപ്പുറം, ഹനാൻ വാഴയൂർ, അഷ്റഫ് വെള്ളാട്ട് തുടങ്ങിയ വിവിധ മുൻസിപ്പൽ-പഞ്ചായത്ത് ഭാരവാഹികളും മുതിർന്ന നേതാക്കളും പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.