പി.​എം.​എ​ഫ് മ​രു​ഭൂ​മി​യി​ലേ​ക്കൊ​രു കാ​രു​ണ്യ യാ​ത്ര സം​ഘം

പി.​എം.​എ​ഫ് മ​രു​ഭൂ​മി​യി​ലേ​ക്കൊ​രു കാ​രു​ണ്യ യാ​ത്ര

റി​യാ​ദ്: പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​​ന്റെ (പി.​എം.​എ​ഫ്) ഇ​ട​യ​ത്താ​ഴ, റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം ആ​ദ്യ ഘ​ട്ട​ത്തി​ന് തു​ട​ക്ക​മാ​യി. മ​രു​ഭൂ​മി​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് താ​ങ്ങാ​വു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ‘മ​രു​ഭൂ​മി​യി​ലേ​ക്കൊ​രു കാ​രു​ണ്യ യാ​ത്ര’ എ​ന്ന പേ​രി​ലാ​ണ് ഈ ​സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. റ​മ​ദാ​ൻ 30 ദി​വ​സ​വും നീ​ണ്ടു​നി​ൽ​ക്കു​ന്ന ഇ​ട​യ​ത്താ​ഴ വി​ത​ര​ണ​ത്തി​ന് കോ​ഓ​ഡി​നേ​റ്റ​ർ ബ​ഷീ​ർ സാ​പ്റ്റ്കോ നേ​തൃ​ത്വം ന​ൽ​കു​ന്നു. എ​ല്ലാ ദി​വ​സ​വും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ർ, കു​റ​ഞ്ഞ ശ​മ്പ​ള​ക്കാ​ർ, ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലെ പ്ര​വാ​സി​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ൽ​കു​ന്ന​ത്. അ​രി​യ​ട​ക്കം 14 ഇ​നം അ​വ​ശ്യ സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ റ​മ​ദാ​ൻ കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പി.​എം.​എ​ഫ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ ജ​ലീ​ൽ ആ​ല​പ്പു​ഴ, തൊ​മ്മി​ച്ച​ൻ സ്രാ​മ്പി​ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

പ്ര​സി​ഡ​ന്റ്​ സ​ലിം വാ​ലി​ല്ലാ​പു​ഴ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. റ​മ​ദാ​ൻ സാ​ന്ത്വ​ന ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​ഫീ​ർ അ​ലി ത​ലാ​പ്പി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ സു​രേ​ഷ് ശ​ങ്ക​ർ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​ന​മു​ള്ള വ​നി​ത ജീ​വ​ന​ക്കാ​ർ​ക്കാ​യി മാ​സം മു​ഴു​വ​ൻ നീ​ണ്ടു​നി​ൽ​ക്കു​ന്ന കി​റ്റ് വി​ത​ര​ണ പ​ദ്ധ​തി​ക്കും തു​ട​ക്ക​മി​ട്ടു.

സി​മി ജോ​ൺ​സ​ൺ, സു​നി ബ​ഷീ​ർ, സു​രേ​ഷ് ശ​ങ്ക​ർ, ശ​രീ​ഖ് തൈ​ക്ക​ണ്ടി, ഷി​ബു ഉ​സ്മാ​ൻ, യാ​സി​ർ അ​ലി, ജോ​ൺ​സ​ൺ മാ​ർ​ക്കോ​സ്, കെ.​ജെ. റ​ഷീ​ദ്, ജി​ബി​ൻ സ​മ​ദ് കൊ​ച്ചി, ഷി​ബു ഉ​സ്മാ​ൻ, ശ്യാം ​വി​ള​ക്കു​പാ​റ, ബി​നോ​യ് മ​ത്താ​യി, മു​ഹ​മ്മ​ദ് ഖാ​ൻ, ബി​നു കെ. ​തോ​മ​സ്, ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട്, സി​യാ​ദ് വ​ർ​ക്ക​ല എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.​

കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലു​മു​ള്ള നി​ർ​ധ​ന​രാ​യ വൃ​ക്ക​രോ​ഗ​ബാ​ധി​ത​ർ​ക്ക് ഈ ​വ​ർ​ഷ​ത്തെ റ​മ​ദാ​ൻ സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡ​യാ​ലി​സി​സ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൂ​ടാ​തെ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കും മ​റ്റു ഗു​രു​ത​ര രോ​ഗ​ങ്ങ​ളാ​ൽ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്കും ചി​കി​ത്സ സ​ഹാ​യം ഈ ​വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി റ​സ്സ​ൽ മ​ഠ​ത്തി​പ്പ​റ​മ്പി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നി​സാം കാ​യം​കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - A mercy mission to the PMF desert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.