ഫർസാന
മക്ക: ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. തിരുവനന്തപുരം നാവായിക്കുളം ഡീസൻറ്മുക്ക് സ്വദേശിനി ഫർസാന (35) ആണ് മരിച്ചത്.
ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിനിടയിൽ മക്കയിൽവെച്ച് ശാരീരികമായി അവശതയിലാവുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഭർത്താവ് സഫീറിനോപ്പമാണ് ഹജ്ജിന് എത്തിയത്. നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.