മുഹമ്മദ് സിറാജ്

ദമ്മാമിൽ പ്രവാസിയായ തിരുവനന്തപുരം സ്വദേശി ഫിലിപ്പൈന്‍സില്‍ നിര്യാതനായി

ദമ്മാം: നാലരപ്പതിറ്റാണ്ടിലധികമായി ദമ്മാമിൽ പ്രവാസിയായ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അരിഫിൻ മൻസിലിൽ മുഹമ്മദ് സിറാജ് (70) ഫിലിപ്പൈന്‍സില്‍ നിര്യാതനായി. 46 വര്‍ഷത്തോളമായി ദമ്മാം ബിന്‍ ഖുറയ്യ കമ്പനിയിൽ ഹ്യൂമൻ റിസോഴ്‌സസ് മാനേജർ പദവിയിലും ഇപ്പോൾ കമ്പനിയുടെ സീനിയർ കൺസൾട്ടന്റായും ജോലി ചെയ്തുവരികയായിരുന്നു.

കമ്പനി ആവശ്യാര്‍ഥം ജീവനക്കാരെ റിക്രൂട്മെന്റ് ചെയ്യുന്നതിനായി ഫിലിപ്പൈന്‍സിലെ മനിലയിലെത്തിയ മുഹമ്മദ് സിറാജിനെ കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി മൂർച്ഛിതോടെ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരണം. ദമ്മാം റാക്കയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.

മുഹമ്മദ് സാലി, സഫിയ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ, മക്കൾ: അൻവിൻ, അദ്‌നാൻ, നജ്‌ല, മരുമക്കൾ: ഡോ. റിൻസി, ഡോ. ആമിന, അർഷാദ്. ഇദ്ദേഹത്തിന്റെ മരണ വിവരമറിഞ്ഞ് ഭാര്യയും മക്കളും ഫിലിപ്പിൻസിലെത്തിയിട്ടുണ്ട്. ഖബറടക്കം നാട്ടില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ധാരാളം സുഹൃദ് വലയമുള്ള മുഹമ്മദ് സിറാജിന്റെ വിയോഗം കമ്പനിയിലെ സഹപ്രവർത്തകരേയും പരിചിതരേയും ദുഃഖത്തിലാഴ്ത്തി.

Tags:    
News Summary - Thiruvananthapuram native, expatriate in Dammam, died in Philippines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.