കേളി കലാസാംസ്കാരിക വേദി ഹരീഖ് യൂനിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമം
എസ്.ഐ.സി യാംബു സെൻട്രൽ കമ്മിറ്റി സമൂഹ ഇഫ്താർ സംഗമത്തിൽ ഡോ. ഷഫീഖ് ഹുസൈൻ ഹുദവി സംസാരിക്കുന്നു
യാംബു: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) യാംബു സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ സമൂഹ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അൽമനാർ ഇൻറർനാഷനൽ സ്കൂളിൽ നടന്ന ചടങ്ങിൽ യാംബുവിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ബിസിനസ് മേഖലകളിലെ പ്രമുഖരടക്കം ആയിരത്തോളം പേർ പങ്കെടുത്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഡോ. ശഫീഖ് ഹുസൈൻ ഹുദവി പരിപാടിയിൽ റമദാൻ സന്ദേശം നൽകി.
യാംബു നൂറുൽ ഹുദ മദ്രസയിൽ നിന്ന് സമസ്ത അഞ്ച്, ഏഴ് ക്ലാസുകളിലെ പൊതുപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സംഗമത്തിൽ നടന്നു. അബ്ദുൽ ഹമീദ് കാഞ്ഞിരങ്ങാടൻ, അബ്ദുറഹീം കരുവന്തിരുത്തി, ആഷിഫ് പെരിന്തൽമണ്ണ, നാസർ നടുവിൽ, അസ്ക്കർ വണ്ടൂർ, അയ്യൂബ് എടരിക്കോട്, അബ്ദുറസാഖ് നമ്പ്രം എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
സെൻട്രൽ കമ്മിറ്റി ചെയർമാൻ അബ്ദുൽ കരീം താമരശ്ശേരി, ട്രഷറർ അഷ്റഫ് കല്ലിൽ, ഭാരവാഹികളായ റഫീഖ് കടുങ്ങല്ലൂർ, എ.സി.ടി. മജീദ്, ബഷീർ താമരശ്ശേരി, അബ്ദുൽ അസീസ് കൊടുവള്ളി, ഹസ്സൻ കുറ്റിപ്പുറം, മുഹമ്മദ് കുഞ്ഞി കണ്ണൂർ, ഷഫീഖ് വണ്ടൂർ, ഹനീഫ ചേളാരി, സഹൽ പെരിന്തൽമണ്ണ, സുബൈർ ഒഴുകൂർ, നൗഫൽ ഒറ്റപ്പാലം, മൻസൂർ ഒഴുകൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ അബ്ദുൽ കരീം പുഴക്കാട്ടിരി സ്വാഗതവും സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ ഒഴുകൂർ നന്ദിയും പറഞ്ഞു.
നിലമ്പൂർ പ്രവാസി സംഘടന ഇഫ്താർ
നിലമ്പൂർ പ്രവാസി സംഘടന റിയാദിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: നിലമ്പൂർ പ്രവാസി സംഘടന റിയാദിൽ ‘ഇഫ്താർ സംഗമം 2026’ സംഘടിപ്പിച്ചു. റിയാദിലെ സുലൈയിലുള്ള ഇസ്തിറഹയിൽ നടന്ന സംഗമത്തിൽ നിരവധി പ്രവാസികൾ പങ്കെടുത്തു. ചടങ്ങിന്റെ ഉദ്ഘാടനം അബ്ദുല്ല വല്ലാഞ്ചിറ നിർവഹിച്ചു. വൈസ് പ്രസിഡൻറ് മൻസൂർ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാട് മുഖ്യാതിഥിയായിരുന്നു. സൈനുൽ ആബിദ്, ഫൈസൽ (മിഅ), ഉനൈസ്, സാജിൻ മേലേതിൽ എന്നിവർ സംസാരിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സംഘടനയുടെ സജീവ പ്രവർത്തകർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. ഇ.കെ. നാസറിനെ അബ്ദുൽ റസാഖ് അറക്കലും, നിർവാഹക സമിതി അംഗം കെ.പി. അഷറഫിനെ സുൽഫി ചെമ്പാലയും ഫലകം നൽകി ആദരിച്ചു. വനിതാ വിങ്ങിെൻറ പ്രവർത്തനങ്ങൾക്ക് ജാസ്മിൻ നേതൃത്വം നൽകി. പരിപാടിക്ക് സെക്രട്ടറി ജാഫറലി മൂത്തേടത്ത് സ്വാഗതവും ട്രഷറർ ഷമീർ നന്ദിയും പറഞ്ഞു. നോമ്പുതുറയോടൊപ്പം സൗഹൃദം പുതുക്കാനും പ്രവാസി കൂട്ടായ്മ ശക്തിപ്പെടുത്താനും ഈ സംഗമം വേദിയായി.
ഗ്രാമവിരുന്നായി കേളി ഇഫ്താർ
റിയാദ്: കേളി കലാസാംസ്കാരിക വേദി ഹരീഖ് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഹരീഖിലെ ‘അഫദ് ഉമർ മസറ’യിൽ നടന്ന വിരുന്നിൽ വിവിധ മേഖലകളിൽ നിന്നുള്ള അഞ്ഞൂറിലധികം ആളുകൾ ഒത്തുചേർന്നു.
ജാതി-മത-ഭാഷാ ഭേദമന്യേ പ്രവാസികളും സ്വദേശികളും ഒരേ മനസ്സോടെ കൈകോർത്തപ്പോൾ, റിയാദിൽ നിന്നും 250 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമപ്രദേശത്തെ ഇഫ്താർ സംഗമം ഒരു നാടിന്റെയാകെ വിരുന്നായി മാറി. ഹരീഖിലും പരിസര പ്രദേശങ്ങളിലുമുള്ള രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികൾ, പൗരപ്രമുഖർ, തൊഴിലാളികൾ, കുടുംബങ്ങൾ തുടങ്ങി സമൂഹത്തിെൻറ നാനാതുറകളിലുള്ളവർ സംഗമത്തിൽ പങ്കെടുത്തു.
പ്രാദേശിക വ്യാപാര സ്ഥാപനങ്ങളും തൊഴിലാളികളും സ്വദേശികളും വിരുന്നിന്റെ വിജയത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു. യൂനിറ്റ് സെക്രട്ടറി ശ്രീകുമാറിന്റെ ഏകോപനത്തിൽ 31 അംഗ സംഘാടക സമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ചെയർമാൻ ഫൈസൽ ഖാൻ, കൺവീനർ ബിനോയ് തോമസ്, സാമ്പത്തിക കൺവീനർ തിലകൻ, ഭക്ഷണ കമ്മിറ്റി കൺവീനർ പ്രതീഷ് എന്നിവരോടൊപ്പം ഫൈസൽ കൊച്ചി, പ്രവീൺ കുമാർ, കൈലാസ്, നവാസ്, സുജേഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.
കേളി കേന്ദ്രകമ്മിറ്റി അംഗം ലിപിൻ പശുപതി, കേന്ദ്രകമ്മിറ്റി അംഗവും അൽഖർജ് ഏരിയ സെക്രട്ടറിയുമായ ഷബി അബ്ദുൽ സലാം, ഏരിയ പ്രസിഡൻറ് രാമകൃഷ്ണൻ, ട്രഷറർ ജയൻ പെരുനാട്, ജോയിൻറ് സെക്രട്ടറി സമദ്, വൈസ് പ്രസിഡൻറ് ബഷീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൂടാതെ ഏരിയാ രക്ഷാധികാരി സമിതി അംഗങ്ങളായ മണികണ്ഠ കുമാർ, തിലകൻ, ഏരിയ കമ്മിറ്റി അംഗം രമേശ്, യൂനിറ്റ് അംഗങ്ങളായ ഹരിദാസൻ, രിഫായി, ഫസിൽ എന്നിവരും വിവിധ യൂനിറ്റ് ഭാരവാഹികളും ജനകീയ ഇഫ്താറിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു.
കെ.എം.സി.സി നജ്റാൻ ഗ്രാൻറ് ഇഫ്താർ സംഗമം
കെ.എം.സി.സി നജ്റാൻ സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ
നടന്ന ഗ്രാൻറ് ഇഫ്താർ സംഗമത്തിൽ നിന്ന്
നജ്റാൻ: കെ.എം.സി.സി നജ്റാൻ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസികളുടെയും സ്വദേശികളുടെയും വൻ പങ്കാളിത്തത്തോടെ ഗ്രാൻറ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഖാലിദിയ്യ കിങ് അബ്ദുള്ള റോഡിലെ റൊമൻസി വെഡ്ഡിങ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. ഇഫ്താർ സംഗമത്തെ തുടർന്ന് നടന്ന സാംസ്കാരിക കൂട്ടായ്മയിൽ നജ്റാനിലെ മത, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്തെ പ്രമുഖരും വിവിധ സംഘടനാനേതാക്കളും സന്നിഹിതരായിരുന്നു.
ഇന്ത്യക്കാർക്ക് പുറമെ വിവിധ രാജ്യക്കാരായ പ്രവാസികളും സ്വദേശികളും ഒത്തുചേർന്ന പരിപാടി ഒരുമയുടെയും സഹവർത്തിത്വത്തിന്റെയും സ്നേഹത്തിെൻറയും സന്ദേശമാണ് വിളംബരം ചെയ്തത്. ഇത്തരം കൂട്ടായ്മകൾ മാനവികതയുടെ ഉത്തമ ഉദാഹരണങ്ങളാണെന്ന് ചടങ്ങിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു.
കെ.എം.സി.സിയുടെ മുഴുവൻ ഏരിയ കമ്മിറ്റി പ്രവർത്തകരും വളൻറിയേഴ്സും പരിപാടിയുടെ വിജയത്തിനായി രംഗത്തിറങ്ങി. ഇഫ്താർ സംഗമത്തിന് കെ.എം.സി.സി നജ്റാൻ കമ്മിറ്റി പ്രസിഡൻറ് സലീം ഉപ്പള, ജനറൽ സെക്രട്ടറി ബഷീർ കരിങ്കല്ലത്താണി, ട്രഷറർ നസീർ പാണ്ടിക്കാട്, ചെയർമാൻ ജബ്ബാർ പനങ്ങാങ്ങര, ആക്ടിങ് പ്രസിഡൻറ് നൗഫൽ കുളത്തൂർ എന്നിവർ നേതൃത്വം നൽകി.
ഭാരവാഹികളായ മുസ്തഫ കെൻസ്, റഷീദ് കൂടത്തായി, മുഹമ്മദ് അഷറഫ് പെരിഞ്ചീരി (വൈസ് പ്രസിഡൻറുമാർ), സത്താർ തച്ചനാട്ടുകര, സാദിഖ് കൊല്ലം, സുബൈർ കാസർകോട്, റസാഖ് ലൂണ (സെക്രട്ടറിമാർ) തുടങ്ങിയവരും പരിപാടികൾക്ക് മുൻകൈ എടുത്തു. ഫൈസൽ യമാനി മണ്ണാർക്കാട് പ്രാർഥനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.