റി​യാ​ദി​ൽ നി​ർ​മി​ക്കു​ന്ന ‘ഹെ​ക്‌​സ​ഗ​ൺ’ ഗ​വ​ൺ​മെൻറ്​ ഡേ​റ്റ സെ​ന്റ​റി​െൻറ മാ​തൃ​ക

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഗ​വ​ൺ​മെൻറ്​ ഡാ​റ്റാ സെൻറ​ർ; ‘ഹെ​ക്‌​സ​ഗ​ൺ’ 2027-ൽ ​യാ​ഥാ​ർ​ഥ്യ​മാ​കും

റി​യാ​ദ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഗ​വ​ൺ​മെൻറ്​ ഡേ​റ്റ സെ​ന്റ​ർ 2027-ഓ​ടെ സൗ​ദി അ​റേ​ബ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ൽ പൂ​ർ​ത്തി​യാ​കു​മെ​ന്ന് സൗ​ദി ഡേ​റ്റ ആ​ൻ​ഡ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് അ​തോ​റി​റ്റി (സ​ദാ​യ) വ​ക്താ​വ് ഡോ. ​മ​ജീ​ദ് അ​ൽ ശ​ഹ്‌​രി അ​റി​യി​ച്ചു. ക്ലൗ​ഡ് ക​മ്പ്യൂ​ട്ടി​ങ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് (നി​ർ​മി​ത​ബു​ദ്ധി) എ​ന്നി​വ​ക്കാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കു​ന്ന ‘ഹെ​ക്‌​സ​ഗ​ൺ’ എ​ന്ന ഈ ​പു​തി​യ സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​െൻറ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 2026 ജ​നു​വ​രി​യി​ൽ ത​ന്നെ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

മ​ക്ക​യി​ൽ ന​ട​ന്ന ഹ​ജ്ജ് മീ​ഡി​യ ഫോ​റ​ത്തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. വ്യ​ത്യ​സ്ത ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഈ ​മെ​ഗാ പ്രൊ​ജ​ക്ട് പൂ​ർ​ത്തീ​ക​രി​ക്കു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​ർ​മി​ത​ബു​ദ്ധി​ക്ക് വേ​ണ്ടി​യു​ള്ള ക്ലൗ​ഡ് ക​മ്പ്യൂ​ട്ടി​ങ് സേ​വ​ന​ങ്ങ​ൾ​ക്ക് 32 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ണ്ടാ​കും. തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ഇ​തി​െൻറ ആ​കെ ശേ​ഷി 450 മെ​ഗാ​വാ​ട്ടി​ൽ അ​ധി​ക​മാ​യി ഉ​യ​രും. ഇ​തോ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ‘ട​യ​ർ IV’ ഗ​വ​ൺ​മെൻറ്​ ഡേ​റ്റാ സെ​ന്റ​റാ​യി ‘ഹെ​ക്‌​സ​ഗ​ൺ’ മാ​റു​മെ​ന്നും അ​ൽ ശ​ഹ്‌​രി കൂ​ട്ടി​ച്ചേ​ർ​ത്തു. സൗ​ദി വി​ഷ​ൻ 2030-​െൻ​റ ഭാ​ഗ​മാ​യ ‘ഗ​സ്റ്റ്​​സ്​ ഓ​ഫ് ഗോ​ഡ് സ​ർ​വി​സ് പ്രോ​ഗ്രാ​മി​െൻറ’ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി, തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ വ​ൻ​തോ​തി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ഇ​തി​െൻറ ഭാ​ഗ​മാ​യി ഇ​ത്ത​വ​ണ​ത്തെ ഹ​ജ്ജ് വേ​ള​യി​ൽ ‘സ​ദാ​യ’ പ്ര​ത്യേ​ക മൊ​ബൈ​ൽ ഓ​പ​റേ​ഷ​ൻ സെ​ന്റ​റു​ക​ൾ വി​ന്യ​സി​ച്ചി​രു​ന്നു. ത​ത്സ​മ​യ ഡേ​റ്റ വി​ശ​ക​ല​ന​ത്തി​ലൂ​ടെ​യും (റി​യ​ൽ ടൈം ​ഡേ​റ്റാ അ​ന​ലൈ​സി​സ്) വേ​ഗ​ത്തി​ലു​ള്ള തീ​രു​മാ​ന​ങ്ങ​ളി​ലൂ​ടെ​യും വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ ഫീ​ൽ​ഡ് ത​ല​ത്തി​ലു​ള്ള സ​ന്ന​ദ്ധ​ത വ​ർ​ധി​പ്പി​ക്കാ​ൻ ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​ധി​ച്ചു. തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ൽ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​സാ​ങ്കേ​തി​ക സം​വി​ധാ​നം രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും വ​ക്താ​വ് വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - The World's Largest Government Data Center; 'Hexagon' to Become a Reality in 2027

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.