കെ. ഷമീർ കൊടിയത്തൂർ (പ്രസി.), വി. ശംസുദ്ദീൻ വാഴക്കാട് (ജന. സെക്ര.), പി. റിയാസ് പറളി (ട്രഷ.)
ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന് പുതിയ ഭാരവാഹികൾ
ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ പ്രവാസി ഫുട്ബാൾ ക്ലബ്ബുകളുടെ കൂട്ടായ്മയായ ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഡിഫ) 2026-27 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ദമ്മാമിലെ റോസ് ഗാർഡൻ റെസ്റ്റോറൻറ് ഓഡിറ്റോറിയത്തിൽ നടന്ന ഡിഫ ജനറൽ ബോഡി യോഗത്തിലാണ് ഐകകണ്ഠ്യേന പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
കെ. ഷമീർ കൊടിയത്തൂർ (പ്രസി.), വി. ശംസുദ്ദീൻ വാഴക്കാട് (ജന. സെക്ര.), പി. റിയാസ് പറളി (ട്രഷ.), ഇ. അഷറഫ് എടവണ്ണ, എം. ഷഫീർ മണലോടി, ടി. തോമസ് തൈപറമ്പിൽ, എൻ. ആഷി നെല്ലിക്കുന്നു, ജെ. ഫസൽ ജിഫ്രി (വൈ. പ്രസി.), സി.എം.ടി. ഷാമിൽ, എം. ആസിഫ് മേലങ്ങാടി, കെ. ഷമീം കുനിയിൽ, എസ്. ജാബിർ ഷൗക്കത്ത്, എം. മുഹമ്മദ് അനസ് മാള (ജോ. സെക്ര.), വി. സക്കീർ വള്ളക്കടവ് (ടെക്. കമ്മിറ്റി ചെയർ.), എം. ഷരീഫ് മാണൂർ, വി. അബ്ദുൽ റാസിഖ് വള്ളിക്കുന്ന്, വി. നസീബ് വാഴക്കാട്, ടി. അൻവർ തൃശൂർ, എം. നവാസ് മാനു, ടി. അനീഷ് താനൂർ, ടി. ശിവദാസ് തിരുനിലാക്കുന്ന്, എ. ശുക്കൂർ ആലിക്കൽ, കെ. മുഹമ്മദ് ഷഹീം കുന്നംകുളം (ടെക്. കമ്മിറ്റി അംഗങ്ങൾ), എ. വിൽഫ്രഡ് ആഡ്രൂസ്, കെ. റഫീഖ് കൂട്ടിലങ്ങാടി, കെ. മുജീബ് കളത്തിൽ (രക്ഷാധികാരികൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
വെൽഫെയർ കമ്മിറ്റി അംഗങ്ങളായി ബി. റസാഖ് ബാവു (ചെയർ.), എം. നൗഷാദ് മുത്തേടം, ടി. അൻഷാദ് തൃശൂർ, എം. ഫതീൻ മങ്കട, കെ. ജുനൈദ് കാസർകോട്, ടി. ജാഫർ തൃക്കരിപ്പൂർ എന്നിവരെയും നിയോഗിച്ചു. കെ. ഷമീർ കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങ് എ. വിൽഫ്രഡ് ആഡ്രൂസ് ഉദ്ഘാടനം ചെയ്തു. ഡിഫയിൽ രജിസ്റ്റർ ചെയ്ത 24 ക്ലബ്ബുകളുടെ പ്രതിനിധികൾ പങ്കെടുത്ത ജനറൽ ബോഡി യോഗത്തിൽ ഭാരവാഹികൾ പ്രവർത്തന റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു.
ദമ്മാമിലെ സാമൂഹികപ്രവർത്തകൻ എൻ. മുഹമ്മദ് നജ്ജാത്തി വരണാധികാരിയായി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം. ആസിഫ് മേലങ്ങാടി സ്വാഗതവും കെ. ജുനൈദ് കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.