‘പ്രവാചക​െൻറ വഴിയും വെളിച്ചവും’ കാമ്പയിനോടനുബന്ധിച്ച് തനിമ യാംബു, മദീന സോൺ സംഘടിപ്പിച്ച പൊതുപ്രഭാഷണത്തിൽനിന്ന്

പ്രവാചക​െൻറ വഴിയും വെളിച്ചവും; യാംബുവിൽ പൊതുപ്രഭാഷണം സംഘടിപ്പിച്ചു

യാംബു: 'പ്രവാചക​െൻറ വഴിയും വെളിച്ചവും' എന്ന ശീർഷകത്തിൽ തനിമ സൗദി ഘടകം സംഘടിപ്പിക്കുന്ന സന്ദേശ പ്രചാരണ കാമ്പയി​െൻറ ഭാഗമായി യാംബുവിൽ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. തനിമ യാംബു, മദീന സോണൽ ജനറൽ സെക്രട്ടറി സലിം വേങ്ങര മുഖ്യ പ്രഭാഷണം നടത്തി. പ്രവാചകൻ മുഹമ്മദ് നബിയുടെ മഹിതമായ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജനക്ഷേമത്തിനും നന്മക്കും നിലകൊള്ളാൻ സമൂഹം തയാറാവണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡൻറ്​ ജാബിർ വാണിയമ്പലം ഓൺലൈൻ സംഗമത്തിൽ അധ്യക്ഷത വഹിച്ചു. അനീസുദ്ദീൻ ചെറുകുളമ്പ് സ്വാഗതവും സാബു വെള്ളാരപ്പിള്ളി നന്ദിയും പറഞ്ഞു. മുസ്തഫ കുന്നക്കാവ് ഖുർആൻ പാരായണം നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.