റിയാദ്: വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചുമക്കളെ പീഡിപ്പിച്ചു കെട്ടിത്തൂക്കി കൊല്ലുന്ന സി.പി.എം - ഡി.വൈ.എഫ്.െഎ അധോലോക മാഫിയക്കെതിരെ ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിയാദിൽ കണ്ണ് മൂടിക്കെട്ടി പ്രതിഷേധിച്ചു. സംസ്ഥാനത്തു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കുന്നതില്‍ സർക്കാറിെൻറ പൂർണ പരാജയം ഈ സംഭവത്തിലൂടെ തെളിയിക്കപ്പെടുകയാണ്. പ്രതി ഡി.വൈ.എഫ്.ഐ പ്രവർത്തകനായതിെൻറ പേരിൽ കാര്യക്ഷമമായ നടപടികളുണ്ടായില്ല എന്നത് സർക്കാറിെൻറ ഭാഗത്തുനിന്നുള്ള ഗുരുതര അനാസ്ഥയാണ്.
ഈ വിഷയത്തിൽ സമഗ് അന്വേഷണം നടത്തി കുറ്റവാളിക്ക് പരമാവധി ശിക്ഷ നൽകണമെന്നും യോഗം അഭിപ്രായപ്പെട്ടു. ബത്ഹയിലെ സോനാ റസ്റ്റാറൻറിൽ സിദ്ദീഖ് കല്ലുപറമ്പൻ, സത്താർ കായംകുളം എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗം സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ഷാജി സോന ഉദ്ഘാടനം ചെയ്തു. ജോൺസൻ, കുഞ്ഞുമോൻ കൃഷ്ണപുരം, നാസർ ലെയ്സ്, ഷാജഹാൻ കരുനാഗപ്പള്ളി, ബനൂജ്, റെജിമുൽഖാൻ, ഇഖ്ബാൽ കോഴിക്കോട്, സലീം വാഴക്കാട്, ഹാഷിം കണ്ണൂർ, ജലീൽ ശാസ്താംകോട്ട എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.