കൊ​ല്ലം ജി​ല്ലാ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച

‘ഹി​മം 2026’ ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത​വ​രും

സം​ഘാ​ട​ക​രും

മ​ഞ്ഞു​തി​രും രാ​വി​ൽ ​െകാ​ല്ലം പൂ​രപ്പെ​രു​മ, ‘ഹി​മം 2026’ അ​ര​ങ്ങേ​റി

റി​യാ​ദ്: കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ റി​യാ​ദി​ലെ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം ജി​ല്ലാ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (കെ.​സി.​എ) സം​ഘ​ടി​പ്പി​ച്ച ‘ഹി​മം 2026’ രാ​വി​നെ കു​ളി​ര​ണി​യി​ച്ചു. എ​ക്സി​റ്റ് 18-ലെ ​വ​ലീ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

കെ.​സി.​എ പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ പ​ള്ളി​ക്ക​ശ്ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ശേ​ഷി വ​ള​ർ​ത്തു​ന്ന​തി​നൊ​പ്പം ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലും സാ​മൂ​ഹി​ക-​ദേ​ശീ​യ ആ​ഘോ​ഷ​ങ്ങ​ളി​ലും കെ.​സി.​എ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ അ​ദ്ദേ​ഹം പ്ര​സം​ഗ​ത്തി​ൽ എ​ടു​ത്തു​പ​റ​ഞ്ഞു.

ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ബാ​ലു​കു​ട്ട​ൻ, അം​ഗ​ങ്ങ​ളാ​യ റ​ഹ്‌​മാ​ൻ മു​ന​മ്പ​ത്ത്, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, അ​ല​ക്സ് കൊ​ട്ടാ​ര​ക്ക​ര, ന​ജു പു​ന​ലൂ​ർ, ജോ​സ് ക​ട​മ്പ​നാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​സി.​എ അം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള ഔ​ദ്യോ​ഗി​ക ഐ​ഡി കാ​ർ​ഡി​െൻറ പ്ര​കാ​ശ​നം ശി​ഹാ​ബ് കൊ​ട്ടു​കാ​ട് നി​ർ​വ​ഹി​ച്ചു. ഇ​ന്ത്യ​യു​ടെ 77ാം റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷ​ങ്ങ​ൾ പ​ങ്കി​ട്ടു. പ​രി​പാ​ടി​യു​മാ​യി സ​ഹ​ക​രി​ച്ച സ്പോ​ൺ​സ​ർ​മാ​ർ​ക്ക് ച​ട​ങ്ങി​ൽ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

കൊ​ല്ലം ജി​ല്ല​യി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​ണി​യി​ച്ചൊ​രു​ക്കി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ കാ​ണി​ക​ൾ​ക്ക്​ ഹ​രം പ​ക​ർ​ന്നു. ര​ശ്മി വി​നോ​ദ് ചി​ട്ട​പ്പെ​ടു​ത്തി​യ വൈ​ദേ​ഹി നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ളു​ടെ​യും വ​നി​ത​ക​ളു​ടെ​യും നൃ​ത്ത​ങ്ങ​ൾ, അ​നി​ൽ കൊ​ല്ലം, അ​ശോ​ക​ൻ എ​ന്നി​വ​രു​ടെ ത​ബ​ല ഫ്യൂ​ഷ​നും സ​ജീ​റി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ‘കൊ​ട്ടി​പ്പാ​ട്ടും’ പ​രി​പാ​ടി​ക്ക് മി​ഴി​വേ​കി.​കൊ​ല്ല​ത്തി​െൻറ ത​ന​ത് രു​ചി​ക്കൂ​ട്ടു​ക​ൾ കോ​ർ​ത്തി​ണ​ക്കി അം​ഗ​ങ്ങ​ൾ ത​ന്നെ ത​യ്യാ​റാ​ക്കി​യ വി​ഭ​വ​ങ്ങ​ൾ വ​യ​റും മ​ന​സും നി​റ​ച്ചു. ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​പ്പം പ്ര​വാ​സി​ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​രു​ക്കി​യി​രു​ന്നു.

അ​ൽ അ​ബീ​ർ മെ​ഡി​ക്ക​ൽ സെൻറ​ർ ഒ​രു​ക്കി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്, നോ​ർ​ക്ക ഐ​ഡി കാ​ർ​ഡ് ര​ജി​സ്‌​ട്രേ​ഷ​ൻ കൗ​ണ്ട​ർ, കെ.​സി.​എ മെ​മ്പ​ർ​ഷി​പ്പ് ര​ജി​സ്‌​ട്രേ​ഷ​ൻ സൗ​ക​ര്യം എ​ന്നി​വ പ്ര​യോ​ജ​ന​പ്ര​ദ​മാ​യി.​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സീ​ർ അ​ബ്​​ദു​ൽ ക​രീം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷാ​ജു ഷെ​രീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നൗ​ഷാ​ദ് പ​ന്മ​ന ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജാ​ൻ​സി പ്ര​ഡി​ൻ ആ​യി​രു​ന്നു അ​വ​താ​ര​ക.

പ​രി​പാ​ടി​ക​ൾ​ക്ക് എ​ൻ. മ​ണി​ക​ണ്ഠ​ൻ, ഷം​നാ​സ് കു​ള​ത്തൂ​പ്പു​ഴ, ശ്രീ​ജ ക​രു​നാ​ഗ​പ്പ​ള്ളി, ബി​നോ​യ് മ​ത്താ​യി, അ​ൻ​സാ​രി അ​ലി​ക്കു​ട്ടി, സാ​ദി​ഖ് ക​രു​നാ​ഗ​പ്പ​ള്ളി, അ​ഞ്ജു ഷാ​ജു, റോ​യ് വ​ർ​ഗീ​സ്, സി​ജു ബ​ഷീ​ർ, അ​ന​സ് പ​ന്മ​ന, ഷാ​രോ​ൺ ഷെ​രീ​ഫ്, ഹു​സൈ​ൻ ക​ല്ലേ​ലി, ആ​തി​ര ഗോ​പ​ൻ, അ​നി​ൽ ക​രു​നാ​ഗ​പ്പ​ള്ളി, മ​ൻ​ഹാ​ജ്, ക​ബീ​ർ കൊ​ച്ചാ​ലും​മൂ​ട്, ഷം​നാ​ദ് കു​ള​ത്തൂ​പ്പു​ഴ, ജൂ​ലി​യ ജോ​ൺ​സ​ൺ, യോ​ഹ​ന്നാ​ൻ കു​ണ്ട​റ, അ​ബ്​​ദു​ൽ മ​ജീ​ദ്, അ​ഞ്ജു ന​സീം, സ​ദ്ദാം അ​ബ്​​ദു​ൽ വ​ഹാ​ബ്, സ​ജീ​ർ ചി​ത​റ, ന​സീം ന​സീ​ർ, നി​യാ​സ്, ഷാ​ജ​ഹാ​ൻ അ​ഞ്ച​ൽ, അ​ന​സ് ല​ത്തീ​ഫ്, ന​സീ​ർ ഹ​നീ​ഫ, നി​സാം കു​ന്നി​ക്കോ​ട്, ര​ജി​ത ജ​യ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രും വി​വി​ധ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - The snow melts and the morning completes, 'Himam 2026' begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.