റോയൽ ഫോക്കസ് ലൈൻ ടീമിനെ റിഫാ പ്രസിഡന്റ് ബഷീർ ചേലേമ്പ്രയും മുസ്തഫ കവ്വായിയും ഹസ്തദാനം ചെയ്യുന്നു
റിയാദ്: നാലുരാവുകളിൽ കാൽപന്തുകളിയുടെ നിറസൗന്ദര്യം തുടിച്ചുനിന്ന 'റിഫ മെഗാകപ്പ് ഫുട്ബാൾ ടൂർണമെന്റ്' സമാപനത്തിലേക്ക്. റിയാദ് അൽഖർജ് റോഡിലെ ഇസ്കാൻ സ്റ്റേഡിയത്തിൽ നൂറുകണക്കിന് കാണികളെയും ഫുട്ബാൾ കമ്പക്കാരെയും സാക്ഷി നിർത്തി 32 ടീമുകൾ പങ്കെടുത്ത മത്സരങ്ങളുടെ കലാശപ്പോരിനാണ് വെള്ളിയാഴ്ച രാവ് സാക്ഷ്യം വഹിക്കുക.
അന്തിമ വിജയിയെ അതിൽ തീരുമാനിക്കപ്പെടും. റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) സംഘടിപ്പിക്കുന്ന ടൂർണമെന്റിലെ പ്രീക്വാർട്ടർ മത്സരങ്ങൾ വ്യാഴാഴ്ച രാത്രി നടന്നു.
ആദ്യ കളിയിൽ അവസാന നിമിഷം വരെ ചെറുത്തുനിന്ന ഹാഫ് ലൈറ്റ് എഫ്.സിയെ റഫീഖിന്റെ ഒരു ഗോളിലൂടെ സുലൈ എഫ്.സി തോൽപിച്ചു. രണ്ടാം കളിയിൽ നിരന്തരം ആക്രമിച്ചുകളിച്ച റോയൽ ഫോക്കസ് ലൈനിന് ഫെഡ് ഫൈറ്റേഴ്സിന്റെ പ്രതിരോധനിരയെ മറികടക്കാനായില്ല. ഗോൾ പിറക്കാത്തതിനാൽ ടൈ ബ്രേക്കറിലൂടെ അന്തിമനേട്ടമുണ്ടാക്കിയത് റോയൽ ഫോക്കസ് ലൈൻ. മൂന്നാം കളിയിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് റീകൊ റിയാദിനെ മൻസൂർ റബീഅ കീഴടക്കിയത്. നാലാം കളിയിൽ തുല്യശക്തികളുടെ പോരാട്ടം കണ്ട മത്സരത്തിൽ ശബാബ് യുനൈറ്റഡിനെതിരെ ടോസിലൂടെ ജയിച്ച ബ്ലാസ്റ്റേഴ്സ് വാഴക്കാട് ക്വാർട്ടർ പ്രവേശനം ഉറപ്പിച്ചു.
അഞ്ചാം മത്സരത്തിൽ ഗോൾ വർഷത്തോടെ യൂത്ത് ഇന്ത്യ സോക്കർ വീണ്ടും കളത്തിൽ നിറഞ്ഞാടി. ഏകപക്ഷീയമായ നാല് ഗോളുകളാണ് ഐ.എഫ്.എഫിന്റെ വലയിൽ വീഴ്ത്തിയത്. ഫാസിൽ മൂന്ന് തവണയും ഫാഹിസ് ഒരു തവണയും ലക്ഷ്യം കണ്ടു. ആറാം മത്സരത്തിൽ ആക്രമണ ഫുട്ബാളിന്റെ മുഴുവൻ സൗന്ദര്യവും പുറപ്പെടുത്ത റോയൽ ബ്രദേഴ്സ് കാളികാവും അറേബ്യൻ ചാലഞ്ചേഴ്സും (2 - 2) ഒടുവിൽ പെനാൽറ്റി ഷൂട്ടിങ്ങിലൂടെയാണ് മുന്നോട്ടുള്ള യാത്ര തീരുമാനമാക്കിയത്. അവസാനത്തെ ചിരി അറേബ്യൻ ചാലഞ്ചേഴ്സിന്റേതായി.
ആറാം മത്സരത്തിൽ ആക്രമണോത്സുകതയിലും പ്രതിരോധത്തിലും വ്യക്തമായ മേൽക്കൈ നേടിയ റിയാദ് ബ്ലാസ്റ്റേഴ്സ് കേരള ഇലവനെ ഒന്നിനെതിരെ നാലിന് വരിഞ്ഞു മുറുക്കി. ഏഴാം മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളടിച്ചു അസീസിയ്യ സോക്കറും ടൈഗർ എഫ്.സിക്കെതിരെ മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്.
എട്ടാം മത്സരത്തിൽ സുഹൈൽ രണ്ടും ഷഫീഖ് ഒരു തവണയും ലീഡുയർത്തി. ഇതോടെ 16 ടീമുകൾ എട്ടായി ക്വാർട്ടറിന്റെ ചുരുക്കപ്പട്ടികയിലേക്ക് പ്രവേശിച്ചു. ട്രോഫിയിലേക്ക് ബാക്കിയായ മൂന്ന് മത്സരങ്ങളുടെ ദൂരത്തിനാണ് വെള്ളിയാഴ്ച രാത്രി തീരുമാനമാകു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.