സലീം കുമാർ
ജിദ്ദ: മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ കലാകാരൻ സലിം കുമാറിെൻറ വിയോഗത്തിൽ ഒ.ഐ.സി.സി വെസ്റ്റേൺ റീജ്നൽ കമ്മിറ്റി ജിദ്ദ അഗാധമായ അനുശോചനം രേഖപ്പെടുത്തി. ഒരു കലാകാരൻ എന്ന നിലയിൽ തെൻറ കഴിവുകൾ കേരളത്തിലെ കലാസമൂഹത്തിന് സമർപ്പിക്കുമ്പോൾ തന്നെ, ഉന്നതമായ രാഷ്ട്രീയ ബോധം പുലർത്തിപ്പോന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
അഭിമാനബോധത്തോടെ താനൊരു കോൺഗ്രസുകാരനാണെന്ന് പൊതുവേദികളിൽ ഉറക്കെപ്പറയാൻ അദ്ദേഹം ഒരിക്കലും മടികാണിച്ചിരുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി കേരളത്തിലുടനീളം ഓടിനടന്ന് അദ്ദേഹം സജീവമായി പ്രചാരണം നടത്തിയിരുന്നു. ഇടതുപക്ഷത്തിെൻറ തെറ്റായ നയങ്ങളെയും പ്രവർത്തനങ്ങളെയും നർമബോധത്തോടെ അദ്ദേഹം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് പൊതുസമൂഹം വലിയ രീതിയിൽ ഏറ്റെടുക്കുകയും അത് കോൺഗ്രസിെൻറ മുന്നേറ്റത്തിന് ഏറെ സഹായകരമാവുകയും ചെയ്തു. താൻ കടന്നുവന്ന വഴികൾ മറക്കാതെ സാധാരണക്കാരെ നെഞ്ചോട് ചേർത്തുപിടിച്ച നന്മനിറഞ്ഞൊരു മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ കൈവരിച്ച അദ്ദേഹത്തിെൻറ കഥാപാത്രങ്ങൾ മലയാളിയുടെ മനസ്സിൽ എന്നും മായാതെ നിൽക്കും. സലിം കുമാറിെൻറ വിടവാങ്ങൽ കലാകേരളത്തിനും കോൺഗ്രസ് പാർട്ടിക്കും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് ഒ.ഐ.സി.സി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.