ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി ജി​ദ്ദ സി​റ്റി പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് സം​ഘാ​ട​ക​സ​മി​തി

രൂ​പ​വ​ത്​​ക​ര​ണ യോ​ഗം

കലാലയം സാംസ്കാരിക വേദി ജിദ്ദ സിറ്റി പ്രവാസി സാഹിത്യോത്സവ് സംഘാടകസമിതി രൂപവത്കരിച്ചു

ജിദ്ദ: കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 26ന് നടക്കുന്ന 15ാമത് എഡിഷൻ ജിദ്ദ സിറ്റി സോൺ സാഹിത്യോത്സവ് സംഘാടക സമിതി രൂപവത്കരിച്ചു. ജാബിർ നഈമി യോഗം ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി ജിദ്ദ സിറ്റി സോൺ ഫിനാൻസ് സെക്രട്ടറി സിദ്ദീഖ് മുസ്‌ലിയാർ വലിയപറമ്പിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 150 അംഗ സമിതിയാണ് നിലവിൽ വന്നത്. സംഗമത്തിന് ഷമീർ കുന്നത്ത് സ്വാഗതം പറഞ്ഞു.

പ്രവാസി വിദ്യാർഥി, യുവജനങ്ങളുടെയും കുടുംബങ്ങളുടെയും കല, സാഹിത്യ, സാംസ്കാരിക, സർഗാത്മക മികവുകൾ അവതരിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി ഗ്ലോബൽ തലത്തിൽ നടക്കുന്ന സാഹിത്യോത്സവിൽ ജിദ്ദ സിറ്റി സോൺ പരിതിയിലെ മഹ്ജർ, ശറഫിയ, ബലദ്, ബഹ്‌റ, സുലൈമാനിയ, ഖുമ്ര സെക്ടറുകളിൽനിന്ന് ബഡ്‌സ്, കിഡ്സ്‌, പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ വിഭാഗങ്ങളിൽ വിജയികളായെത്തിയ 300 പ്രതിഭകൾ മത്സരിക്കും.

15ാമത് എഡിഷൻ സാഹിത്യോത്സവിന്റെ ഭാഗമായി ‘സ്നേഹോത്സവ്‘ എന്ന പേരിൽ വിവിധതരം കഴിവുകളുള്ള കുട്ടികളുടെ സർഗാത്മകത ലോകത്തെ പൊതുവേദികളിലേക്കെത്തിക്കാൻ അവസരമൊരുക്കുന്നു. തൊഴിൽപരമായ തിരക്കുകൾ കാരണം പൊതുപരിപാടികളിൽ സജീവമാകാൻ കഴിയാത്ത കലാഹൃദയങ്ങൾക്കായി ‘കലോത്സാഹം‘ എന്ന പേരിലും സ്ത്രീകളുടെ ചിന്തകൾക്കും, അനുഭവങ്ങൾക്കും പങ്കുവെക്കലുകൾക്കുമായി ‘ഒരിടത്ത്‘ എന്ന പേരിൽ വനിത സംഗമങ്ങളും നടക്കും.

ഉസ്മാൻ മറ്റത്തൂർ സംഘാടകസമിതി ഭാരവാഹികളെ പ്രഖ്യാപിച്ചു. അബു മിസ്ബാഹ് ഐക്കരപ്പടി (ചെയർമാൻ), യാസർ അറഫാത് എ.ആർ.നഗർ (ജനറൽ കൺവീനർ), ഇർഷാദ് കടമ്പോട്ട്, ഖലീൽ കൊളപ്പുറം, സുജീർ പുത്തൻപള്ളി, സ്വാദിഖ് ചാലിയാർ, യാസർ ഇന്ത്യനൂർ, ഹനീഫ ബെർക്ക, ബഷീർ തൃപ്രയാർ, അബൂബക്കർ, റസാഖ് എടവണ്ണപ്പാറ (കൺവീനർമാർ). യൂനിറ്റ് തലത്തിൽ തുടങ്ങുന്ന മത്സരങ്ങളിൽ രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും 0597384123, 0530988545 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.

Tags:    
News Summary - The organizing committee for the Jeddah City Pravasi Literature Festival, a cultural venue, was formed.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.