സൗദിയിൽ കോൺട്രാക്​റ്റിങ്​ ജോലികളിൽ സ്വദേശിവത്​കരണ അനുപാതം വർധിപ്പിച്ച നടപടി ഇന്ന് മുതൽ പ്രാബല്യത്തിൽ

ജിദ്ദ: മെയിൻറനൻസ്​, ഓപറേഷൻ, കോൺട്രാക്​റ്റിങ്​ മേഖലകളിലെ ജോലികളിൽ സ്വദേശിവത്​കരണ അനുപാതം ഭേദഗതി ചെയ്​ത തീരുമാനം നടപ്പാക്കാൻ തുടങ്ങിയതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഈ മേഖലകളിലെ​ ജോലികളിൽ സ്വദേശിവത്​കരണ (നിതാഖാത്ത്​) അനുപാതം വർധിപ്പിച്ചു കൊണ്ടുള്ള തീരുമാനം അടുത്തിടെയാണ്​ മാനവവിഭവശേഷി എൻജിനീയർ അഹ്​മ്മദ്​ അൽറാജിഹി പുറപ്പെടുവിച്ചത്​.

സ്​ഥാപനങ്ങളുടെ വലിപ്പത്തിനനുസരിച്ച്​ നേരത്തെയുണ്ടായിരുന്നതിനേക്കാൾ മൂന്ന്​ ശതമാനമാണ്​ വർധിപ്പിച്ചത്​. സ്വകാര്യ സ്​ഥാപനങ്ങൾക്ക്​ നിശ്ചയിച്ച നിതാഖാത്​ അനുപാതം സമയബന്ധിതമായി അവലോകനം ചെയ്​ത്​ ജോലികളിൽ കൂടുതൽ ​സ്വദേശികളെ നിയമിക്കാൻ​ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ്​ തീരുമാനം.

മാർച്ച്​ 14 മുതൽ നടപ്പാക്കുന്ന​ സ്വദേശിവത്​കരണ അനുപാത ഭേദഗതി​യിലൂടെ മെയിൻറനൻസ്​, ഓപറേഷൻ, കോൺട്രാക്​റ്റിങ്​ മേഖല വ്യവസ്​ഥാപിതമാക്കുകയും വികസിപ്പിക്കുകയുമാണ്​ ലക്ഷ്യമിടുന്നതെന്ന്​ മാനവവിഭവ ശേഷി മന്ത്രാലയ വക്താവ്​ നാസ്വിർ അൽഹസാനി പറഞ്ഞു. സ്വദേശികളായ യുവാക്കൾക്കും യുവതികൾക്കും തൊഴിലവസരങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും വലിയ തൊഴിൽ മേഖലകളിലൊന്നാണ്​ മെയിൻറൻസ്​, ഓപറേഷൻ, കോൺട്രാക്​റ്റിങ്​ മേഖല. നിരവധി കമ്പനികളിലായി നൂറുകണക്കിനാളുകളാണ്​ ഈ മേഖലയിൽ ജോലി ചെയ്​തുവരുന്നത്​. സ്വദേശിവത്​കരണ അനുപാതം കൂട്ടാനുള്ള പുതിയ തീരുമാനം നടപ്പാക്കുന്നതോടെ കോൺട്രാക്​റ്റിങ്​ മേഖലകളിൽ വരുംദിവസങ്ങളിൽ കൂടുതൽ സ്വദേശികൾക്ക്​ തൊഴിലവസരം ലഭിക്കും. ഇത് വിദേശ തൊഴിലാളികളെ കാര്യമായി തന്നെ ബാധിക്കുകയും ചെയ്യും.

Tags:    
News Summary - The move to increase the repatriation ratio in contracting jobs in Saudi Arabia is effective from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.