മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ പുതിയ
ലോഗോ ശിഹാബ് കൊട്ടൂക്കാട്, സലിം കളക്കര എന്നിവർ
ചേർന്നു പ്രകാശനം ചെയ്യുന്നു
റിയാദ്: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ (മിഅ)യുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു. ബത്ഹയിലെ സഫ മക്ക പോളിക്ലിനിക്ക് ഓഡിറ്റോറിയത്തിൽനടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടൂക്കാട്, ‘മിഅ’ മുഖ്യരക്ഷാധികാരി സലിം കളക്കര എന്നിവർ ചേർന്നു പ്രകാശനം നിർവഹിച്ചു.
പ്രസിഡന്റ് ഫൈസൽ തമ്പലക്കോടൻ അധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, മലപ്പുറം ഒ.ഐ.സി.സി പ്രസിഡന്റ് സിദ്ദീഖ് കല്ലുപ്പറമ്പൻ, ഹാരിസ് ചോല, ഷബീർ ഒതായി, അബൂബക്കർ മഞ്ചേരി, മിഅ വനിത അഡ്മിൻ പാനൽ അംഗം ജുവൈരിയത്ത് തുടങ്ങിയവർ സംസാരിച്ചു.
മിഅ ട്രഷറർ ഉമറലി അക്ബർ ഒതുക്കുങ്ങൽ ആമുഖ പ്രസംഗം നടത്തി. വർക്കിങ് പ്രസിഡന്റ് അസൈനാർ ഒബയാർ, സൈഫു വണ്ടൂർ, വിനീഷ് ഒതായി, ബിൻയാമിൻ ബിൽറു, അൻവർ സാദത്ത്, സുനിൽ ബാബു എടവണ്ണ, ശിഹാബ് കരുവാരകുണ്ട്, സാദിഖ് വടപുറം, മൻസൂർ ചെമ്മല, ഷമീർ കല്ലിങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.
മുഖ്യ രക്ഷാധികാരി അബ്ദുല്ല വല്ലാഞ്ചിറ, ഉപദേശക സമിതി അംഗങ്ങളായ സക്കീർ ദാനത്ത്, ജംഷീദ് തുവ്വൂർ, വഹീദ് വാഴക്കാട്, അൻസാർ, വൈസ് പ്രസിഡന്റുമാരായ ഹബീബുറഹ്മാൻ, മജീദ് മണ്ണാർമല, നിർവാഹക സമിതി അംഗങ്ങളായ സൈനുദ്ദീൻ വെട്ടത്തുർ, അബ്ദുൽ മജീദ് ചോല, മുനീർ കുനിയിൽ, നമി, നുഫീദ തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി സഫീറലി തലാപ്പിൽ സാഗതവും റിയാസ് വണ്ടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.